ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ രാജിവച്ചു

KE NEWS Desk | London, UK

ലണ്ടന്‍: ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്ക് ഒടുവില്‍, ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു.

രണ്ടുദിവസം മുന്‍പ് ധനമന്ത്രിയായി സ്ഥാനമേറ്റ നദിം സഹവി, ബോറിസ് ജോണ്‍സണിനോട് രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ചാന്‍സിലര്‍ ഋഷി സുനക് രാജിവെച്ച ഒഴിവിലാണ് നദിം സഹവിയെ ധനമന്ത്രിയായി ബോറിസ് ജോണ്‍സണ്‍ നിയമിച്ചത്. ഹൃദയത്തില്‍ ഏതാണ് ശരിയെന്ന് തോന്നുന്നത്, അത് ചെയ്ത് പുറത്തുപോകുക എന്നതാണ് ബോറിസ് ജോണ്‍സണിനെ ഉദ്ദേശിച്ച്‌ നദിം സഹവി ട്വിറ്ററില്‍ കുറിച്ചത്.

കഴിഞ്ഞ ദിവസം ലൈംഗിക ആരോപണ വിധേയനായ ക്രിസ് പിഞ്ചറിനെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതില്‍ പ്രതിഷേധിച്ചും ബോറിസിന്റെ നേതൃത്വത്തില്‍ അവിശ്വാസം രേഖപ്പെടുത്തിയുമാണ് ഋഷി സുനക്ക് അടക്കം രണ്ട് മന്ത്രിമാര്‍ രാജിവെച്ചത്. ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദാണ് രാജി വെച്ച രണ്ടാമത്തെ മന്ത്രി. മണിക്കൂറുകള്‍ക്ക് മുന്‍പ് ടോറി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി വിദ്യാഭ്യാസ മന്ത്രിയും രാജിവെച്ചിരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like