യു.കെയിൽ മലയാളി യുവ ഡോക്ടര്‍ വാഹനാപകടത്തിൽ മരണമടഞ്ഞു

KE NEWS Desk | London, UK

കവന്‍ട്രി: നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് ശേഷം മറ്റൊരു ക്ലാസും കഴിഞ്ഞ് രാവിലെ 10 മണിയോടെ ഭവനത്തിലേക്കു മടങ്ങവേ മാഞ്ചസ്റ്റര്‍ വിമാനതാവളത്തിന് സമീപം ഇന്നലെ രാവിലെ കാർ ഡിവൈഡറിൽ ഇടിച്ചുകയറി യുവഡോക്ടർ മരണമടഞ്ഞു. 27 കാരനായ ഡോക്ടർ ജ്യോതിസ്‌ മണലിനാണ് ജീവന്‍ നഷ്ടമായത്.

post watermark60x60

വെറും ഒരു വര്‍ഷം മാത്രമേ ആയിട്ടുള്ളൂ ഇദ്ദേഹം ജോലിയില്‍ പ്രവേശിച്ചിട്ട്. ദീർഘകാലമായി കവൻട്രിയിൽ താമസിക്കുന്ന ജ്യോതിസിന്റെ മാതാപിതാക്കൾ അവധിക്ക് നാട്ടിൽ പോയിരുന്ന സമയത്താണ് അപകടം സംഭവിച്ചത്. വിവരമറിഞ്ഞു കേരളത്തില്‍ നിന്ന്  ജ്യോതിസിന്റെ പിതാവ് ജോജപ്പന്‍ യു.കെയിൽ തിരിച്ചെത്തി. സംസ്കാരത്തിനുള്ള ക്രമീകരണങ്ങൾ ചെയ്തുവരുന്നു.

ഏറ്റവും സൗമ്യമായി മാത്രം ഇടപെടുന്ന ഒരു കുടുംബത്തിനുണ്ടായ ദുരന്തത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് ലിവര്‍പൂള്‍ മലയാളി സമൂഹം. മാതാപിതാക്കളെ പോലെ തന്നെ ഏറ്റവും ലാളിത്യവും വിനയവും സൂക്ഷിച്ചിരുന്നവരാണ് ജ്യോതിസും സഹോദരനുമെന്നു കുടുംബ സുഹൃത്തുക്കള്‍ പറയുന്നു. ചങ്ങനാശ്ശേരി സ്വദേശികളാണ് ജോജപ്പനും കുടുംബവും. ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും

-ADVERTISEMENT-

You might also like