ഏ.ജി ദക്ഷിണ മേഖല സൺ‌ഡേ സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണം ചെയ്തു

കാട്ടാക്കട: ഡിസ്ട്രിക്റ്റ് സൺ‌ഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ദക്ഷിണ മേഖലയിലെ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണം ഇന്ന് ഉച്ചക്ക് 2.30 ന് കാട്ടാക്കട ഏ. ജി ചർച്ചിൽ വെച്ച് ഡിസ്ട്രിക്ട് ട്രഷറാർ റവ. പി. കെ. ജോസും, കാട്ടാക്കട സെക്ഷൻ പ്രസ്ബിറ്റർ റവ. പി. കെ. യേശുദാസും ചേർന്ന് വിതരണം ചെയ്തു.
ദക്ഷിണ മേഖലാ സൺ‌ഡേ സ്കൂൾ കൺവീനർ ബ്രദർ.ജോൺസൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡിസ്ട്രിക്ട് സൺ‌ഡേ സ്കൂൾ ട്രഷറാർ ബിജു ഡാനിയേൽ സ്വാഗതം അറിയിച്ചു. ഡയറക്ടർ സുനിൽ പി വർഗീസ് സൺ‌ഡേ സ്കൂളിന്റെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരണം നൽകി. വിവിധ വിഷയങ്ങൾക്കായി പാസ്റ്റർന്മാരായ
അടൂർ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ജോസ് റ്റി ജോർജ്, പാസ്റ്റർ സത്യദാസ്, പി കെ യേശുദാസും,
കനകരാജുവും പ്രാർത്ഥിച്ചു. പാസ്റ്റർ തിമോത്തി ചാക്കോ മീറ്റിംഗിന് നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading