ചെറു ചിന്ത: ഒരു നിമിഷം | റെനി ജോ മോസസ്

ചെറുപ്പത്തിൽ ഞങ്ങൾ നല്ലപ്പാപ്പൻ എന്നു വിളിക്കുന്ന, ഒരു പിതാവ് അദ്ദേഹം കർണാടക ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ആയിരുന്നു, പറഞ്ഞതിന്റെ ഉദ്ദേശ്യം , എവിടെയെങ്കിലും യാത്ര പോകാൻ തയാറായാൽ ഏകദേശം രണ്ടു മണിക്കൂർ മുൻപേ റെയിൽവേ സ്റ്റേഷനിൽ ഇദ്ദേഹം എത്തിയിരിക്കും, ഇങ്ങനെ ഉള്ളവർ ഇന്നും നമ്മുടെ ഇടയിൽ കാണാം , എത്ര നേരം വേണമെങ്കിലും സ്റ്റേഷനിൽ നിൽക്കുന്നതിനു ഒരു ബുദ്ധിമുട്ടും ഇല്ല , കുറഞ്ഞത് രണ്ടു മണിക്കൂർ മുൻപേ എങ്കിലും വീട്ടിൽ നിന്നു ഇറങ്ങിയിരിക്കും .

ഒരു നല്ല മാതൃക ആയി കണക്കാക്കാം എങ്കിലും നമ്മുടെ അനുഭത്തിൽ വരുന്നതു വരെ ഇക്കൂട്ടർ പറഞ്ഞു രസിക്കാൻ ഉള്ള കഥാപാത്രങ്ങൾ.

ഒരിക്കൽ മുംബൈ എന്ന തിരക്കുള്ള നഗരത്തിൽ നിന്നു നാട്ടിലോട്ടു ,നട്ടുച്ച നേരം , സ്റ്റേഷനിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. വളരെ പെട്ടന്ന് ട്രാഫിക്കു കൂടി വന്നു , പതിയെ പതിയെ സമയവും പോയി തുടങ്ങി , ഒടുവിൽ സ്റ്റേഷനിൽ എത്തിയപ്പോൾ ഏകദേശം ഒരു മിനിറ്റ് കൂടി പോയി , എപ്പോഴും വൈകി വരുന്ന ട്രെയിൻ അന്നു കൃത്യ സമയം. പ്ലാറ്റ്‌ഫോമിൽ നിൽക്കുമ്പോൾ കണ്മുന്നിൽ ട്രെയിൻ പോയിക്കൊണ്ടിരിക്കുന്നു , വാലറ്റത്തു ഗാർഡ് , എന്തു ചെയ്യാനാ , സ്റ്റേഷനിൽ നിന്നും ട്രെയിനിൽ നിന്നും എല്ലാം ക്ലിയറൻസ് കഴിഞ്ഞു , ഇനി നിങ്ങൾക്ക് വേണ്ടി ഞാൻ എങ്ങനെ , വണ്ടി പിടിച്ചു നിർത്തും എന്നു അദ്ദേഹത്തിന്റെ മുഖഭാവം വ്യെക്തമാക്കി , ഒരു മിനിറ്റ് , ആ ഒരു നിമിഷത്തിന്റെ വില അന്ന് അറിഞ്ഞു , അതിൽ പിന്നെ എവിടെ ആണെങ്കിലും ദൂരയാത്രക്കു നേരത്തെ ഇറങ്ങി തുടങ്ങി.

സുമുഖനായ ഒരു ചെറുപ്പക്കാരന്റെ മറ്റൊരു ദൂരയാത്ര ,
സാമാന്യം ഭേദപ്പെട്ട വീട്ടിൽ ജനിച്ചു വളർന്നു , വീട്ടിൽ എല്ലാ സൗകര്യവും ഉണ്ടായിട്ടും , പ്രായത്തിന്റെ തിളപ്പിൽ അവനു അതൊന്നും പോരായിരുന്നു , അവൻ അപ്പനോട് പറഞ്ഞു , അപ്പാ എനിക്ക് എന്റെ വീതം തരണം, ഞാൻ പോകുന്നു , അങ്ങനെ അവൻ വീതവും വാങ്ങി വീട് വിട്ടിറങ്ങി , സുഖമുള്ള നിമിഷങ്ങൾ ആയി തോന്നി തുടങ്ങി അവൻ അതു , പുതിയ നാടും നാട്ടാരും കൂട്ടുകാരും ലോകത്തിന്റെ നെറുകയിൽ നിൽക്കുന്ന അനുഭൂതി , ചിത്രശലഭങ്ങളെ പോലെ പറന്നു നടന്നു . ദിവസങ്ങൾ മുന്പൊട്ടു പോയപ്പോൾ കീശയും ഒഴിഞ്ഞു തുടങ്ങി ,ആ നാട്ടിലും ഒന്നും കിട്ടാതെ വന്നു .

എല്ലാം കാലിയായി . ഒരു നേരം ഭക്ഷണത്തിനു ഇരക്കേണ്ടി വന്നു , മൃഗങ്ങളുടെ ആഹാരം എങ്കിലും കിട്ടിയാൽ കൊള്ളാം എന്നു അവൻ ആഗ്രഹിച്ചു . എന്തോ ആ ദിവസങ്ങളിൽ ഒരു ചിത്രം തന്നെ വല്ലാതെ അലട്ടി , തന്റെ വീടിന്റെ മനോഹര ചിത്രം ,,, ആ ചിത്രത്തിനു കൂടുതൽ കൂടുതൽ തിളക്കം ഉള്ളതായി തോന്നി തുടങ്ങി , തലക്കു പിടിച്ച മത്തു പതുക്കെ പതുക്കെ ഇറങ്ങി തുടങ്ങി സുബോധം വന്നു , അടുത്ത നിമിഷം തിരിച്ചു നടന്നു തന്റെ വീട്ടിലേക്കു , ഒട്ടിയ കവിളും വിളറിയ രൂപവും പതറിയ മനസുമായിരുന്നു എങ്കിലും നിസംശയം തന്റെ മകനെ അപ്പൻ അകത്തേക്ക് ആനയിച്ചു കാരണം , അപ്പനും ആ ഒരു നിമിഷത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു.

കാൽവറിയുടെ ആ നിമിഷത്തിലേക്കു , ഏക മനുഷ്യനാൽ വന്ന പാപം , മറുവിലയായ ക്രിസ്തു , ചുറ്റും രണ്ടു ദുഷ്പ്രവർത്തിക്കാർ. കള്ളന്മാർ എന്നു വിളിക്കാം , അടുത്ത ഏതാനും മിനിറ്റുകൾക്കുള്ളിൽ മരണം വളഞ്ഞു പിടിക്കും . ഒരു കള്ളൻ : നി ദൈവമാണെങ്കിൽ , നിന്നെ രക്ഷിക്കൂ കൂടെ ഞങ്ങളെയും രക്ഷിച്ചു കാണിക്കു.
മറ്റേ കള്ളൻ : നിർത്തൂ ,നമ്മൾ കുറ്റക്കാർ തന്നെ എന്നാൽ ഇവൻ …?? കർത്താവേ നി രാജ്യത്വം പ്രാപിച്ചു വരുമ്പോൾ ഞങ്ങളെക്കൂടി ഓർക്കേണമേ , കർത്താവിന്റെ മറുപടി , നി ഇന്ന് എന്റെ കൂടെ പറുദീസയിൽ ഇരിക്കും .

ഭൂമിയിൽ തന്റെ ജീവിതത്തിൽ എടുത്തു പറയാൻ ഒരു പ്രവര്ത്തിയും ഇല്ല , ഇപ്പോൾ മരണവും മുന്നിൽ നിൽക്കുന്നു , അടുത്ത നിമിഷത്തിൽ തന്റെ ആത്മാവ് ഭൂമിയുടെ അധോ ഭാഗങ്ങളിലേക്കു ഇറങ്ങി പോകും , എന്നാൽ ഒരു നിമിഷത്തെ തിരിച്ചറിവും ബോധ്യവും തന്റെ നിത്യത തന്നെ മാറ്റി മറിച്ചു , നിത്യ നരകത്തിൽ നിന്നു ജീവനിലേക്കു .

ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു , യേശു എന്ന പേര് സർവ സാധാരണമായി വിളിച്ചിരുന്ന ഒരു പേരാണ് , എന്തെങ്കിലും പ്രേത്യേകതയോ അസാമാന്യതയോ ജനനത്തിൽ തന്നെ തോന്നിയാൽ രക്ഷകൻ എന്ന അർഥത്തിൽ അവർ യേശു എന്നു പേരിടും , കാരണം അവർ ഒരു രക്ഷകനു വേണ്ടി കാത്തിരിക്കുന്നു , അങ്ങനെ ആ കാലത്തു ഏതാണ്ട് പതിനാലോളം യേശുമാർ ഉണ്ടായിരുന്നു എന്നു പറയപ്പെടുന്നു , . അങ്ങനെ ഒരു അറിവ് ഉള്ളിൽ കിടന്നിരുന്നതു കൊണ്ടോ അതിലും അപ്പുറമായി യേശുവുമായുള്ള ക്രൂശിലെ അവസാന മണിക്കൂറുകൾ കൊണ്ടെന്നോണം തന്റെ ജീവിത യാത്രയിൽ കിട്ടാത്ത ആ ഭാഗ്യം ഒരു നിമിഷത്തെ അനുതാപം കൊണ്ടു അവസാന ശ്വാസത്തിനു തൊട്ടു മുൻപ് ആ കള്ളന് ലഭിച്ചു , അവന്റെ നിത്യത മാറി മറിഞ്ഞു..!

 

ഇതു പോലെ ആണ് പ്രിയപ്പെട്ടവരെ , നമ്മുടെ ജീവിതത്തിലും , പലപ്പോഴും സുവിശേഷം നിമിത്തം രക്ഷയിലേക്കു വന്നവർ , ഒരു പാഴ്മരം കണക്കെ ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്നു അകന്നു പോയി , ദേഹത്തിന്റെയും ദേഹിയുടെയും സംതൃപ്തിക്കു വേണ്ടി പരക്കം പാഞ്ഞു ഒടുവിൽ ഇഹലോകം വിടുന്നു , ക്രൂശിലെ കള്ളനെ പോലെ , ഏതു നിമിഷം ആണെങ്കിൽ പോലും ഹൃദയം നുറുങ്ങി ഒരു തിരിച്ചറിവിലക്ക് മടങ്ങി വന്നാൽ , ദൂരയാത്ര കഴിഞ്ഞു വെറും കയ്യാൽ മടങ്ങി വന്ന ഇളയ പുത്രനെ ആർപ്പോടെ സ്വീകരിച്ച പിതാവ് നമ്മളെയും കൈവിടില്ല ….!

ജാതിമതഭേദമന്യേ സുവിശേഷം എന്ന സദ്വാർത്ത സത്തയിൽ തന്നെ പാപിയായ മനുഷ്യന്റെ വീണ്ടെടുപ്പു പ്രഘോഷിച്ചു കൊണ്ട് , യേശുക്രിസ്തു എന്ന രക്ഷകനെ ഉയർത്തി കാട്ടിയും നിത്യതയിലേക്കുള്ള വഴി തെളിച്ചു തരുന്നു.

സമയം ഉണ്ട് എന്നു തോന്നുമെങ്കിലും അധികം ഇല്ല.അതു കൊണ്ട് ഈ നിമിഷം നിങ്ങളുടേതാവട്ടെ.

(യോഹന്നാൻ 3 : 16) “” തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യ ജീവൻ പ്രാപിക്കേണ്ടതിനു ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.””

റെനി ജോ മോസസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.