തിമഥി ഇൻസ്റ്റിട്യൂട്ട്: അവധിക്കാല ശുശ്രൂഷകള്‍ സമാപിച്ചു

തിരുവല്ല: തിമഥി ഇന്‍സ്റ്റിട്യൂട്ടിന്റെ നേതൃത്വത്തില്‍ നടന്ന ഈ വര്‍ഷത്തെ മദ്ധ്യവേനല്‍ അവധിക്കാല ശുശ്രൂഷകള്‍ സമാപിച്ചു. വിവിധ സഭകളുടെ ആഭിമുഖ്യത്തില്‍ നടന്ന ചില്‍ഡ്രന്‍സ് ഫെസ്റ്റ് (VBS) പ്രോഗ്രാമുകള്‍ വന്‍ വിജയമായിരുന്നു. കോവിഡ് അപഹരിച്ച രണ്ട് വര്‍ഷത്തിനുശേഷം നടന്ന പ്രോഗ്രാമുകള്‍ എന്ന നിലയില്‍ ആശങ്കകള്‍ ഉണ്ടായിരുന്നെങ്കിലും അവ എല്ലാം അസ്ഥാനത്താക്കിക്കൊണ്ട് കുട്ടികള്‍ ആവേശത്തോടെ ചില്‍ഡ്രന്‍സ് ഫെസ്റ്റിനെ സ്വീകരിച്ചു. കുട്ടികള്‍ സജിവമായി പങ്കെടുത്ത ഫെസ്റ്റുകളില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ യേശുകര്‍ത്താവിനെ സ്വന്തരക്ഷകനായി സ്വീകരിച്ചു.
കേരളയാത്ര എന്ന പേരില്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡുവരെ ഏപ്രില്‍ മെയ് മാസങ്ങളില്‍ നടന്ന ബോധവത്ക്കരണ യാത്ര വ്യത്യസ്ത അനുഭവമായിരുന്നു. തിമഥിയിലെ രണ്ടു ടീമുകളുടെ സഹായത്തോടെ എല്ലാ ജില്ലകളിലും ഒരു ആഴ്ചവീതം ചിലവഴിച്ച് വ്യത്യസ്ത സഭാ-സംഘടനകളുടെ സഹായത്തോടെ നടത്തിയ പ്രോഗ്രാമുകള്‍ കുട്ടികള്‍ക്ക് എറെ പ്രയോജനകരമായിരുന്നു. മദ്യം, മയക്കുമരുന്നു, മൊബൈല്‍ ഫോണുകളുടെ ദുരുപയോഗം, ബാലപീഢനത്തിനെതിരായ ബോധവതിക്കരണം എന്നിവ പ്രോഗാമില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഗള്‍ഫ്, യുറോപ്യന്‍ രാജ്യങ്ങളിലെ വി.ബി.എസ്സുകള്‍ക്കായി വ്യത്യസ്തതകള്‍ നിറഞ്ഞ ഒന്നിലധികം തീമുകളുമായി തിമഥി ഇന്‍സ്റ്റിട്യൂട്ട് തയ്യാറായിക്കഴിഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.