പാസ്റ്റർ എ എസ് വർഗീസിനും ഭാര്യക്കും വേണ്ടി ദൈവമക്കൾ ശക്തമായി പ്രാർത്ഥിക്കുക

ചെങ്ങന്നൂർ : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ചെങ്ങന്നൂർ സെക്ഷനിൽ പ്രയാർ സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ എ എസ്സ് വർഗ്ഗീസും ഭാര്യയും സഞ്ചരിച്ച ഇരുചക്ര വാഹനം ഏപ്രിൽ 27 ശനിയാഴ്ച വൈകിട്ട് ചെങ്ങന്നൂരിന് അടുത്ത് വച്ച് രണ്ട് യുവാക്കൾ അമിത വേഗതയിൽ ഓടിച്ച് വന്ന ഇരുചക്ര വാഹനവുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തെ തുടർന്ന് ദൈവദാസൻ അബോധാവസ്ഥയിലും അതീവ ഗുരുതര സ്ഥിയിയിലും അദ്ദേഹത്തിന്റെ ഭാര്യയെ ഗുരുതര പരിക്കുകളോടെയും ഇരുവരെയും ഇപ്പോൾ ചെങ്ങന്നൂർ കല്ലിശ്ശേരി ശ്രീ കെ എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഐ സി യു വിൽ അഡ്മിറ്റായിരിക്കുന്നു.

വാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ വീഴ്ചയിൽ കർത്തൃദാസന്റെ തല റോഡിൽ ശക്തമായി ഇടിക്കുകയും അതിനെ തുടർന്ന് തലച്ചോറിൽ രക്തസ്രാവം ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ നാല് വാരിയെല്ലുകൾ ഓടിയുകയും ഒരു കാലിലെ തള്ള വിരൽ അറ്റ് പോകുകയും ചെയ്തു. ഇരു ഇടുപ്പുകളുടെ എല്ലുകൾക്കും ഒടിവ് സംഭവിച്ചിട്ടുണ്ട്. കർത്തൃദാസന്റെ ശരീരം മുഴുവൻ വേറെ പരിക്കുകളുമുണ്ട്.

അപകടത്തെ തുടർന്നുണ്ടായ വീഴ്ചയിൽ കർത്തൃദാസന്റെ ഭാര്യയുടെ വാരിയെല്ലുകൾക്കും ഒരു തോൾ എല്ലിനും ഒടിവുകൾ സംഭവിക്കുകയും ശരീരം മുഴുവൻ പരിക്കുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പ്രിയ കർത്തൃദാസന്റെയും ഭാര്യയുടെയും പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാ പ്രിയ ദൈവമക്കളും വിശേഷാൽ പ്രാർത്ഥിക്കുക്കാൻ ദൈവനാമത്തിൽ അപേക്ഷിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.