ഡോ. ബിജു ബെഞ്ചമിന്റെ സംസ്കാരം വെള്ളിയാഴ്ച

അടൂർ : കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട മണക്കാല ഫെയ്ത് തിയോളജിക്കൽ സെമിനാരി അദ്ധ്യാപകൻ ഡോ. ബിജു ബെഞ്ചമിന്റെ (46)സംസ്കാരം 13 വെള്ളിയാഴ്ച അടൂർ ഹോളി ക്രോസ്സ് ആശുപത്രിക്ക് സമീപമുള്ള ഫെയ്ത് ഫെലോഷിപ് ചർച്ചിൽ വെച്ച് നടക്കും.
ഹൃദയാഘാതത്തെ തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കെയാണ് അന്ത്യം.
1976 ഓഗസ്റ്റ് 3ന് ജനിച്ച ഇദ്ദേഹം, മാവേലിക്കര, ബിഷപ്പ് മൂർ കോളേജിൽ നിന്നും B. A., മധുര കാമരാജ് യൂണിവേഴ്സിറ്റി യിൽ നിന്നും M. A., മണക്കാല, ഫെയ്ത് തിയോളജിക്കൽ സെമിനാരിയിൽ നിന്നും B. D., മധുര, T. T. S. നിന്നും M. Th., ജെർമനി, യൂണിവേഴ്സിറ്റി ഓഫ് റെഗൻസ്ബർഗ് നിന്നും Ph. D. യും കരസ്ഥമാക്കിയിട്ടുണ്ട്.
ഭാര്യ ലിൻസി വടശ്ശേരിക്കര സ്വദേശി ആണ്. മകൾ : ഷാരോൻ.

post watermark60x60

-ADVERTISEMENT-

You might also like
Comments
Loading...