ഗിൽഗാൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് ഒന്നാമത് ഗ്രാജുവേഷൻ മെയ്‌ 7 ന് കോട്ടയത്ത് വെച്ച് നടന്നു

കോട്ടയം: ദോഹ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഓൺലൈൻ വൈദിക സ്ഥാപനമായ ഗിൽഗാൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒന്നാമത് ഗ്രാജുവേഷൻ സർവീസ് 2022 മെയ് ഏഴാം തീയതി ശനിയാഴ്ച രാവിലെ 10 മണി മുതൽ കോട്ടയം നാട്ടകത്തുള്ള ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ഫുൾ ഗോസ്പൽ ബെഥേൽ ഹാളിൽ വച്ച് നടന്നു. ഗിൽഗാൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് റവ. ഡോ. സാക്ക് വർഗീസ് ഗ്രാജുവേഷൻ സന്ദേശം നൽകി. ഡയറക്ടർ സുവി. ലാലു ജേക്കബ് അധ്യക്ഷത വഹിച്ചു, ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് അധ്യാപകരായ റവ. പി ജി മാത്യുസ്, പാസ്റ്റർമ്മാരായ. എബി എബ്രഹാം പത്തനാപുരം, ജോയി പാറക്കൽ, ടെന്നിസൻ മാത്യു, അക്കാഡമിക്ക് ഡീൻ റവ. പ്രിൻസ് ജോസഫ്, കോഡിനേറ്റർ സുവി. ജോൺ പുന്നൂസ് വിദ്യാർഥി പ്രതിനിധികളായ ജയചന്ദ്രൻ കെ. ജോൺ വർഗീസ് ദമാം, ഉഷ ജോർജ്, മോളി രാജ് എന്നിവരും, ഷിൻസ് പീറ്റർ, പാസ്റ്റർ ബിബിൻ. ബി. മാത്യു എന്നിവരും ആശംസകൾ അറിയിച്ചു. ഗിൽഗാൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് സെക്രട്ടറി സുവി. ഷാജൻ പാറക്കടവിൽ നേതൃത്വം നൽകി.

post watermark60x60

സെലിബ്രേറ്റ്‌സ് കോട്ടയം സംഗീതാരാധന നയിച്ചു. ഇന്റർനാഷണൽ ക്രിസ്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യൂക്കേഷൻ, യു.എസ്എ. യുടെ അഫിലിയേഷനിൽ സർട്ടിഫിക്കറ്റ് ഇൻ ക്രിസ്ത്യൻ മിനിസ്ട്രി എന്ന ഹ്രസ്വകാല കോഴ്സിന്റെ പഠനം പൂർത്തീകരിച്ച ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറിലധികം വിദ്യാർഥികൾ ഈ സമ്മേളനത്തിൽ വച്ച് ഗ്രാജുവേറ്റ് ചെയ്തു. ഡയറക്ടർ സുവി. ലാലു ജേക്കബ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പുതിയ ബാച്ചിന്റെ ക്ലാസുകൾ ജൂൺ ഏഴിന് ആരംഭിക്കും.

-ADVERTISEMENT-

You might also like
Comments
Loading...