മാത്തുക്കുട്ടിച്ചായനെ അനുസ്മരിക്കുമ്പോൾ I പാസ്റ്റർ ജി തേവലക്കര

 

2010 ഡിസംബർ മാസം ദോഹ ചർച്ച ഗോഡ്  സഭയിൽ 10 ദിവസത്തെ ശുശ്രൂഷയ്ക്കായി കടന്നുപോകുമ്പോഴാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്.
അദ്ദേഹം  ദോഹ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ അംഗമായിരുന്നു, അതെ സഭയിലെ അംഗമായിരുന്ന എൻറെ സ്നേഹിതൻ  ബിനു പണിക്കരാണ് ( പ്ലാപ്പള്ളി )അദ്ദേഹത്തെ പരിചയപ്പെടുത്തിയത്.

ഖത്തറിൽ വക്ര എന്ന് പറയുന്ന സ്ഥലത്താണ് അദ്ദേഹം താമസിച്ചിരുന്നത്  രണ്ട് മക്കളെ ദൈവം അവർക്ക് ദാനം ചെയ്തു  (ഒന്ന് മകനും മറ്റൊന്ന്‌ മകളുമാണ് ) ഇരുവരും കുടുംബസ്ഥരുമാണ്.   മാത്തുക്കുട്ടിച്ചായനെ  ഓർക്കുമ്പോൾ  അദ്ദേഹത്തിൻറെ മാനസാന്തര ശേഷം വളരെ ഭക്തിയോടും വിശുദ്ധിയോടും കൂടെ ദൈവത്തെ സേവിച്ച വിശ്വസ്തനായ ഒരു വ്യക്തിയായിരുന്നു അദ്ദേഹം.  കൂടാതെ   ഒരു പ്രാർത്ഥനാ മനുഷ്യനും  പരസഹായിയും , സുവിശേഷസ്നേഹിയും ആയിരുന്നു. ദൈവദാസൻ മാരെ ശുശ്രൂഷിക്കുന്നതിനും സഹായിക്കുന്നതിനും അത്വത്സാഹി ആയിരുന്നു.  എൻറെ ദോഹ സന്ദർശന വേളകളിൽ രണ്ടു സന്ദർഭത്തിലും അദ്ദേഹത്തിൻറെ വീട്ടിൽ പോയി പ്രാർത്ഥിക്കുവാനും  സൽക്കാരങ്ങൾ കൈക്കൊള്ളാനും അവസരമുണ്ടായിട്ടുണ്ട്. അദ്ദേഹത്തിൻറെ സഹധർമ്മിണിയും( ബീന ആന്റി)  അതിഥി സൽക്കാരപ്രിയയാണ്.

എന്റെ രണ്ടാം യാത്രയിൽ ഞാൻ  ദോഹയിൽ താമസിച്ച വീട്ടിൽ  അവർ  നാട്ടിൽ പോയ സന്ദർഭങ്ങളിൽ മാത്തുക്കുട്ടിച്ചായന്റെ വീട്ടിൽ നിന്ന് ഭക്ഷണം പാചകം ചെയ്തു കൊണ്ടുവന്ന്‌ ശുശ്രൂഷിച്ചത് ഞാൻ ഓർക്കുന്നു.

രണ്ടു ദിവസത്തിന് മുമ്പ് വ്യാഴാഴ്ചദിവസം അദ്ദേഹത്തിൻറെ കോട്ടയത്ത് മാങ്ങാനത്തുള്ള വീട്ടിൽ സന്ദർശിച്ച് പ്രാർത്ഥിക്കുവാൻ ഉള്ള അവസരം ഉണ്ടായിരുന്നു, അപ്പോഴും ഒരുമിച്ച് ഭക്ഷണ മേശയിൽ ഇരുന്ന് ഭക്ഷിച്ച് പാനം ചെയ്യുകയും ചെയ്തു. രണ്ടുമണിക്കൂർ ഉള്ള  അവിടുത്തെ സംഭാഷണത്തിൽ  സുവിശേഷം പ്രസംഗിക്കണം എന്നുള്ള  താത്പര്യവും, ആവേശവും, തന്റെ വാക്കുകളിലൂടെ കേൾക്കാനിടയായി. മക്രോണി മുക്കിൽ ഒരു പരസ്യയോഗം നടത്തിയാൽ കൊള്ളാമായിരുന്നു എന്നും പറഞ്ഞു.

കോവിഡ് കാലത്ത് ഞങ്ങൾ ആവശ്യ പ്പെടാതെ ഞങ്ങളുടെ  കഷ്ടതയിലും അദ്ദേഹം കൂട്ടായ്മ കാണിച്ചിരുന്നത്  ഇത്തരുണത്തിൽ നന്ദിയോടെ സ്മരിക്കുന്നു. ആത്മാർത്ഥതയും, വിശ്വസ്തതയും, ഭക്തിയും, സ്നേഹവും,ഒക്കെ അന്യം നിന്നുപോകുന്ന ഈ കാലഘട്ടത്തിൽ ഒരു വിശ്വസ്തനെകൂടി നഷ്ട പെട്ടിരിക്കുന്നു.

കോട്ടയം പുതുപ്പള്ളി അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ വസ്തു വാങ്ങുന്നതിനുള്ള ആദ്യ തുക അദ്ദേഹമാണ് നൽകിയത് തൻറെ( മൂന്നുമാസത്തെ അന്നത്തെ ശമ്പളം )  ഇത്തരത്തിൽ ദൈവ സഭകൾക്കും ദൈവദാസൻ മാർക്കും ഉപകാരിയായിരുന്ന ഒരു ദൈവ പുരുഷൻ ആയിരുന്നു മാത്തു ക്കുട്ടിയച്ചായൻ .ഈ ദിവസങ്ങളിൽ ചില ശാരീരികമായ ബലഹീനതകൾ തനിക്ക് ഉണ്ടായിരുന്നെങ്കിലും വളരെ പ്രത്യാശയോടും വിശ്വാസത്തോടും ഉള്ള വാക്കുകളായിരുന്നു അദ്ദേഹത്തിൻറെ വായിൽനിന്ന് കേൾക്കാൻ കഴിഞ്ഞത്.
നല്ലവനും വിശ്വസ്തനുമായ ദാസനെ എന്നുള്ള വിളി കേട്ട് പ്രതിഫലം വാങ്ങുവാൻ കയറിപ്പോയ കർത്തൃദാസന്റെ മാതൃക പിന്തുടർന്ന് നമുക്കും പ്രത്യാശയോടെ മുന്നേറാം ,ദൈവം അനുഗ്രഹിക്കട്ടെ

“”നീതിമാൻറെ  ഓർമ്മ അനുഗ്രഹിക്കപ്പെട്ടത്.””

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading