എ.ജി മലയാളം ഡിസ്ട്രിക്ട്: സൺഡേസ്കൂൾ വാർഷിക പരീക്ഷ മെയ് 8 ന്

പുനലൂർ: കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ 2 വർഷമായി സൺഡേസ്കൂൾ പഠനം ക്രമീകൃതമല്ലാതിരുന്നതിനാൽ കഴിഞ്ഞ വർഷങ്ങളിൽ എ ജിയിൽ സൺ‌ഡേ സ്കൂൾ വാർഷിക പരീക്ഷ നടത്തുവാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ മെയ് മാസം രണ്ടാമത്തെ ഞായറാഴ്ച പരീക്ഷ നടത്തുമെന്നു എ.ജി. മലയാളം ഡിസ്ട്രിക്ട് സൺഡേസ്കൂൾ ഭാരവാഹികൾ അറിയിച്ചു.
കഴിഞ്ഞ വർഷം സൺഡേസ്കൂളിന്റെ മൂന്നാം വർഷത്തെ ഓൺലൈൻ
ക്ലാസുകൾ നടന്നെങ്കിലും പരീക്ഷ നടത്തുവാൻ കഴിഞ്ഞില്ല. എക്സിക്യൂട്ടീവ്
കമ്മിറ്റി ഇപ്പോൾ സൺഡേസ്കൂൾ പരീക്ഷക്കു അനുവാദം നൽകിയതിനാൽ, അതാത് സഭകളിൽ പരീക്ഷ നടത്തുന്നതായിരിക്കുമെന്ന് സൺഡേസ്കൂൾ നേതൃത്വം അറിയിച്ചു. ഉച്ചകഴിഞ്ഞ് 3 മണി മുതൽ 5മണി വരെയായിരിക്കും പരീക്ഷാ സമയം. പരീക്ഷയ്ക്ക്, മുൻ കാലങ്ങളിലെ പോലെ റാങ്കും ഗ്രേഡും നൽകുന്നതുമായിരിക്കും. ഇപ്രാവശ്യത്തെ പരീക്ഷക്ക് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല. പരീക്ഷക്കു ശേഷം ഒന്നാം വർഷത്തെ പാഠപുസ്തകം പഠിപ്പിച്ചു തുടങ്ങേണ്ടതാണെന്നും അറിയിച്ചിട്ടുണ്ട്. സൺഡേസ്കൂൾ അറിയിപ്പുകളും, വയസ്സു സംബന്ധിക്കുന്ന വിവരങ്ങളും
(ക്ലാസു തിരിക്കുന്നതിനു വേണ്ടി) പിന്നീട് അറിയിക്കുന്നതായിരിക്കും. എല്ലാ കുട്ടികളും അദ്ധ്യാപകരും ഇക്കാര്യത്തിൽ സഹകരിക്കണമെന്നും സൺഡേസ്കൂളിനു വേണ്ടി ബ്രദർ. സുനിൽ പി. വർഗ്ഗീസ് (ഡയറക്ടർ), ബ്രദർ. ബാബു ജോയ് റ്റി (സെക്രട്ടറി), ബ്രദർ. ബിജു ഡാനിയേൽ (ട്രഷറർ) എന്നിവർ അറിയിച്ചു.

-ADVERTISEMENT-

You might also like