ലഹരി വിരുദ്ധ റാലിക്ക് ഉജ്ജ്വല സമാപനം

കുമ്പനാട്: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ്, കുമ്പനാട് സെൻ്ററും സംസ്ഥാന സർക്കാരിൻ്റെ ലഹരി വർജന മിഷൻ വിമുക്തിയും ചേർന്ന് നടത്തിയ ലഹരി വിരുദ്ധ റാലിക്ക് ഉജ്ജ്വല സമാപനം.
കുമ്പനാട് ജംഗ്ഷനിൽ നടന്ന സമ്മേളനത്തിൽ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് മുൻ അസിസ്റ്റൻറ് സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ പി ജി മാത്യൂസ് റാലിയുടെ ഉത്ഘാടനം നിർവഹിച്ചു. സെൻ്റർ മിനിസ്റ്റർ, പാസ്റ്റർ വൈ ജോസ് അദ്ധ്യക്ഷത വഹിച്ചു.
നെല്ലാട്, പുറമറ്റം, വെണ്ണിക്കുളം, കോഴഞ്ചേരി, എന്നിവിടങ്ങളിൽ റാലി പര്യടനം നടത്തി, പുല്ലാട് ജംഗ്ഷനിൽ റാലി സമാപിച്ചു.
പാസ്റ്റർ ജെയ്സ് പാണ്ടനാട്, ബ്രദർ സുരേഷ് തോമസ് എന്നിവർ പ്രഭാഷണം നടത്തി.
പാസ്റ്റർന്മാരായ മാത്യുക്കുട്ടി,ജോൺസൺ ഫിലിപ്പ്, ഫിന്നി ഏബ്രഹാം, ബിജു കെ ഡാനിയേൽ, സാജൻ സാമുവേൽ, വർഗ്ഗീസ്, സുനിൽ ബാബു, ജയിംസ്, പി സി മാത്യൂ, സുരേഷ്, ജോൺ ഡാനിയേൽ, ബ്രദർ രാജു, വിമുക്തി ടീം പ്രവർത്തകരായ ഡേവിഡ് ഏബ്രഹാം, ജോർജ് ഏബ്രഹം എന്നിവർ പങ്കെടുത്തു.
പാസ്റ്റർ മോൻസിയുടെ നേതൃത്വത്തിലുള്ള ഗാനശുശ്രൂഷയും ബാൻഡ് സെറ്റ് പെർഫോമൻസും നടന്നു.

-ADVERTISEMENT-

You might also like