രണ്ടാമത് ഭക്തവത്സലൻ സംഗീത പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

കുന്നംകുളം: യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പ് – യുപിഎഫ് യൂത്ത് വിങ്ങിന്റെ രണ്ടാമത് ഭക്തവത്സലൻ സംഗീത പുരസ്കാരത്തിനുവേണ്ടിയുള്ള മത്സരത്തിൽ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. 15 വയസ്സു മുതൽ 50 വയസ്സുവരെ ഉള്ളവർക്ക് പങ്കെടുക്കാം. ഒന്നാം സമ്മാനം 10000 രൂപ രണ്ടാം സമ്മാനം 5000 രൂപ മൂന്നാം സമ്മാനം 3000 രൂപ. കൂടാതെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും മത്സരാർഥികളെ കാത്തിരിക്കുന്നു.
പ്രശസ്ത സംഗീതജ്ഞ രായ സിസ്റ്റർ നിർമ്മല പീറ്റർ,ബ്രദർ സിബി ഫിലിപ്,
ബ്രദർ ഇമ്മാനുവേൽ ഹെൻട്രി എന്നിവരടങ്ങുന്ന പാനൽ വിധി നിർണ്ണയിക്കും.
പാസ്റ്റർ ഭക്തവത്സലന്റെ തിരഞ്ഞെടുക്കപ്പെട്ട ഒരു ഗാനവും,ഒരു സെമി ക്ലാസിക് ഗാനവും മലയാളമൊഴികെയുള്ള മറ്റൊരു ഭാഷയിലെ ഗാനവുമടക്കം 3 പാട്ടുകളാണ് മത്സരാർത്ഥികൾ പാടി വീഡിയോ അയക്കേണ്ടത്. മറ്റുഭാഷയിലുള്ള ഗാനത്തിന് മാത്രം പശ്ചാത്തലസംഗീതം ഉപയോഗിക്കാം. ഗാനങ്ങൾ ക്രിസ്തു കേന്ദ്രീകൃത സന്ദേശം ഉൾക്കൊള്ളുന്നതായിരിക്കണം. ഗാനങ്ങളുടെ വീഡിയോ അയക്കേണ്ട അവസാന തീയതി ജനുവരി 23ന്. രജിസ്ട്രേഷൻ ഫീസ് 100 രൂപ. വിജയികൾക്ക് 40 മത് യുപിഎഫ് വാർഷിക സമ്മേളനത്തിൽ വെച്ച് സമ്മാനങ്ങൾ നൽകുന്നതായിക്കും. കൂടുതൽ വിവരങ്ങൾക്ക് 8547239907 എന്ന നമ്പറിൽ ബന്ധപ്പെടുക.

-ADVERTISEMENT-

You might also like