വിശക്കുന്നവർക്ക് ആശ്വാസമായി കെ ഇ മഹാരാഷ്ട്ര ചാപ്റ്റർ

KE News Desk l Mumbai, India

മുംബൈ : കൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററും ചാരിറ്റി വിഭാഗമായ ശ്രദ്ധയും സംയുക്തമായി തെരുവിൽ വിശന്ന് അലയുന്ന അനേകർക്ക് ഒരു നേരത്തെ വിശപ്പിന് സാന്ത്വനമായി  “ഫീഡ് ദ ഹംഗറി”  എന്ന പ്രവർത്തത്തനം ഇന്നും നടത്തി.  ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റൽ  കേന്ദ്രീകരിച്ചു മുന്നൂറിൽ അധികം ഭക്ഷണ പൊതികൾ വിതരണം ചെയ്യുവാൻ സാധിച്ചു.  പാസ്റ്റർ ജിക്സൺ ജെയിംസ് ,പാസ്റ്റർ ഡെന്നി ഫിലിപ്പ്, ജെയിംസ് ഫിലിപ്പ്, ,പാസ്റ്റർ റെജി തോമസ്സ്, പാസ്റ്റർ ഷിബു മാത്യു , ഷോബി എബ്രഹാം അനു ചെറിയാൻ, സുനു ടി സാം, ബാബു മാത്യു, റെജി തോമസ് തുടങ്ങിയവർ പങ്കെടുത്തു.
ഫീഡ് ദ ഹംഗറി”  എന്ന  ഈ പ്രവർത്തതനത്തിൽ പങ്കാളികളക്കാൻ താല്പര്യമുള്ളവർക്ക്‌ കെ ഇ മഹാരാഷ്ട്ര ചാപ്റ്റർ പ്രതിനിധികളുമായി ബന്ധപെടാവുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.