അർബുദ രോഗികൾക്ക് മുടി മുറിച്ച് നൽകി ഗിഫ്റ്റിമോൾ മാതൃകയായി

തിരുവല്ല: ഏറ്റവും ഇഷ്ടപ്പെട്ടത് മറ്റുള്ളവർക്ക് വേണ്ടി ത്യജിക്കലാണ് പുണ്യമെന്ന സന്ദേശം ഉൾകൊണ്ട് അർബുദ രോഗികൾക്ക് സ്വന്തം മുടി മുറിച്ചു നൽകിയ ഗിഫ്റ്റി മേരി വർഗീസ് ഏവർക്കും മാത്യകയായി. തിരുവല്ല ബാലികാമഠം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയായ ഗിഫ്റ്റി സ്വന്തം മുടി മുറിച്ച് അർബുദ രോഗികൾക്ക് നൽകിയത്.
അർബുദ രോഗികൾക്ക് കീമോ ചികിത്സ നൽകുമ്പോൾ കൊഴിഞ്ഞു പോകുന്ന മുടിക്ക് പകരമായി വിഗ് തയാറാകാനായി ജീവസ്പന്ദനം ബ്ലഡ് ഡോണെഷൻ ഗ്രൂപ്പ് മുഖേന തൃശ്ശൂർ ഹെയർ ബാങ്കിലേക്ക് ഗിഫ്റ്റി മുടി നൽകിയത്. ചാത്തങ്കേരി ശാരോൻ ഫെലോഷിപ്പ് സഭാംഗമായ മണപ്പുറത്തു ജോർജ് വർഗീസിന്റെ മകളാണ് ഗിഫ്റ്റി.

 

-ADVERTISEMENT-

You might also like