മധ്യപ്രദേശിൽ വ്യാജവാർത്തയെ തുടർന്ന് ക്രിസ്ത്യൻ സ്കൂളിന് നേരെ ആക്രമണം

മധ്യപ്രദേശിൽ സാഗർ രൂപതയിലെ ഗഞ്ച് ബസോദയിൽ സെന്റ് ജോസഫ് സ്കൂളിന് നേരെ ആക്രമണം. പ്രാദേശിക യുട്യൂബ് ചാനൽ പ്രസിദ്ധീകരിച്ച വ്യാജവാർത്തയെ തുടർന്ന്, തീവ്ര ഹിന്ദുത്വവാദികൾ ഗേറ്റ് തകർത്ത് അകത്ത് പ്രവേശിക്കുകയും സ്കൂൾ എറിഞ്ഞ് തകർക്കുകയും ചെയ്തത്.

ഒക്‌ടോബർ 31-ന് സെന്റ് ജോസഫ് ഗഞ്ച് ബസോദ ഇടവകയിലെ കത്തോലിക്ക കുട്ടികൾക്കായി ആദ്യകുർബാന സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ബിഷപ്പിനും ഇടവക വൈദികനൊപ്പം ആദ്യ കുര്‍ബാന സ്വീകരിച്ച കുട്ടികളുടെ ഗ്രൂപ്പ് ഫോട്ടോ രൂപതയുടെ പ്രതിമാസ ഇ മാഗസിനായ “സാഗർ വോയ്‌സിൽ” പ്രസിദ്ധീകരിച്ചു.

ഈ ഫോട്ടോ സ്കൂളിലെ കുട്ടികളുടെ മതംമാറ്റമാണെന്ന് വ്യാജ ആരോപണം ഉന്നയിച്ച് അവതരിപ്പിക്കുകയായിരിന്നു യൂട്യൂബ് ചാനല്‍. ഇതേ തുടര്‍ന്നു രൂപതാധികാരികൾ കലക്ടറെയും പോലീസ് സൂപ്രണ്ടിനെയും സമീപിച്ചപ്പോള്‍ പോലീസ് സംരക്ഷണം വാഗ്ദാനം ചെയ്തെങ്കിലും  ആക്രമണം തടയാനായില്ല.

-Advertisement-

You might also like
Comments
Loading...