പി ഡബ്ള്യു സി ക്കു പുതിയ നേതൃത്വം

Kraisthava Ezhuthupura News

കോട്ടയം: പെന്തക്കോസ്റ്റൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ പുത്രിക സംഘടനയായ പെന്തക്കോസ്റ്റൽ വുമൺസ് കൗൺസിൽ കേരള സ്റ്റേറ്റിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പെന്തക്കോസ്റ്റൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ ജനറൽ പ്രസിഡന്റ്‌ എൻ എം രാജുവിന്റെ വസതിയിൽ കൂടിയ മീറ്റിംഗിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പി സി ഐ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ കെ എ. ഉമ്മൻ, പാസ്റ്റർ ജെ ജോസഫ്, എന്നിവർ അനുഗ്രഹ പ്രാർത്ഥന നടത്തി. എൻ എം രാജു പ്രവർത്തനങ്ങൾക്ക് വേണ്ട നിർദേശങ്ങൾ നൽകി.
ഭാരവാഹികൾ:
സിസ്റ്റർ ഷോളി മാങ്കുളങ്ങര (പ്രസിഡന്റ്‌),
സിസ്റ്റർ മോളിക്കുട്ടി കോശി, സിസ്റ്റർ ഷേർലി സണ്ണി (വൈസ് പ്രസിഡന്റുമാർ),
സിസ്റ്റർ ജോയ്സ് സജൻ (സെക്രട്ടറി),
സിസ്റ്റർ സുമം കോശി, സിസ്റ്റർ ജിൻസി സാം ,സിസ്റ്റർ നിർമല രാജൻ (ജോയിന്റ് സെക്രട്ടറിമാർ),
സിസ്റ്റർ ഷേർലി ജിജി (ട്രഷറർ),
സിസ്റ്റർ ലെയാ ഫിറോസ് (മീഡിയ കോർഡിനേറ്റർ),
സിസ്റ്റർ ഓമെഗാ സുനിൽ (ചാരിറ്റി കോർഡിനേറ്റർ).

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading