75 എപ്പിസോഡുകളുടെ നിറവിൽ “വിലകൊടുത്തവർ”

ചണ്ഡീഗഡ്: 75 എപ്പിസോഡുകളുടെ നിറവിൽ “വിലകൊടുത്തവർ”.
ക്രൈസ്തവ കൈരളിക്കൊരു പുത്തൻ പ്രചോദനമായി ആരംഭിച്ച “വിലകൊടുത്തവർ” എന്ന ഉത്തരേന്ത്യൻ പ്രേഷിത പ്രവർത്തനാനുഭവ പരമ്പര 75 എപ്പിസോഡുകൾ പിന്നിട്ടുകൊണ്ടു അതിന്റെ ജൈത്രയാത്ര തുടരുന്നു. ദൈവീക ദര്ശനത്തിന്റെയും വിശ്വാസത്തിന്റെയും പിൻബലത്തിൽ ആരംഭിച്ച ഈ പ്രവർത്തനത്തെ ഇത് വരെയും കൊണ്ടുവന്ന ദൈവത്തിനു നന്ദി കരേറ്റുന്നതിനും പരസ്പരം പ്രാർത്ഥനയിൽ കൈത്താങ്ങേകുന്നതിലേക്കുമായി വിലകൊടുത്തവർ എന്ന ശുശ്രൂഷയുടെ അണിയറ പ്രവർത്തകരും സമ്പൂർണ ത്യാഗത്തിന്റെ സാക്ഷികളായി ഉത്തരേന്ത്യൻ മണ്ണിൽ സുവിശേഷത്തിനായി വിലകൊടുത്ത ദൈവദാസന്മാരും, ദൈവദാസിമാരും 2021 ഡിസംബർ ആറിന് രാത്രി എട്ടു മണിക്ക് വെർച്യുൽ പ്ലാറ്റഫോമിൽ ഒത്തു ചേർന്നു. പാസ്റ്റർ സജി വർഗീസ് പ്രാർത്ഥിച്ചു ആരംഭിച്ച ഈ യോഗത്തിൽ പാസ്റ്റർ ഷിബു അബ്രഹാം കുടുംബമായി ആരാധനാ ഗാനങ്ങൾ ആലപിക്കുകയും പാസ്റ്റർ വൈ. യോഹന്നാൻ വിശ്വാസത്തോടെ ഉത്തരേന്ത്യയെ നേടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു അനുഗ്രഹീത സന്ദേശം നൽകുകയും ചെയ്തു. അതിനു ശേഷം ദൈവം ഇതുവരെയും നടത്തിയ വിധങ്ങളെക്കുറിച്ചു പാസ്റ്റർ സുനു ടി ഡാനിയേൽ വിശദീകരിക്കുകയും ഈ പ്രവർത്തനത്തിന്റെ ഭാവി ദർശന വ്യാപ്തിയെ ആധാരമാക്കി ഡോ. ജെയിംസ് ചാക്കോ സംസാരിക്കുകയും ചെയ്തു. വേർഡ് ടു ഓൾ വോയിസ്, ലൈഫെബ്രിഡ്ജ് തുടങ്ങി ഒട്ടനവധി ഓൺലൈൻ ചാനലുകളിലൂടെ എല്ലാ ബുധനാഴ്ചയും വൈകിട്ട് ആറു മണിക്ക് സംപ്രേക്ഷണം ചെയ്യുന്ന ഈ പ്രോഗ്രാം ഇരുപതു ലക്ഷത്തിലേറെ പ്രേക്ഷകരിലേക്കു ഇത് വരെ എത്തിക്കഴിഞ്ഞു. സുവിശേഷ സ്നേഹികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ഈ പ്രോഗ്രാം അനേകർക്ക് സുവിശേഷ വേലക്കൊരു പ്രചോദനമായി മാറിക്കഴിഞ്ഞു. മലയാളി ക്രൈസ്തവസമൂഹത്തിൽ നിന്നും ദൈവീകവിളിയുള്ളവരെ വടക്കേന്ത്യയിലെ സുവിശേഷ വേലയ്ക്കായി ആഹ്വാനം ചെയ്യുന്ന ഈ പ്രോഗ്രാം വടക്കേന്ത്യൻ പ്രവർത്തനങ്ങൾക്കായി പ്രാർത്ഥിക്കാനും സാമ്പത്തികമായി കൈത്താങ്ങാനും അനുവാചകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.