ലേഖനം: ഭക്തികെട്ടവർക്കുള്ള നാല് ദൈവിക ദൃഷ്ടാന്തങ്ങൾ | ബ്ലസ്സൻ രാജു, ചെങ്ങരൂർ

ഭക്തികേട് ദൈവിക ന്യായവിധിക്കുള്ള വിശാലമായ വാതിൽ ആണ്. ഭക്തികേട് ഒരുവനെ നിത്യനരകത്തിൽ കൊണ്ടുചെന്ന് എത്തിക്കുന്നു. പഴയ നിയമ ചരിത്രത്തിൽ നിന്നും അതിമഹത്തായ നാല് ദൃഷ്ടാന്തങ്ങൾ നമുക്ക് പുതിയനിയമ വിശ്വാസികൾക്ക് ഓർമിക്കുവാൻ വിശുദ്ധ പത്രോസ് ഇവിടെ പ്രതിപാദിക്കുന്നു..(2പത്രോ2:4-9). ഭക്തികേടും പ്രപഞ്ച മോഹങ്ങളും(തീത്തോ 2:11) വർജിക്കുന്നവർക്ക് ദൈവം ഒരുക്കിയിട്ടുള്ള താണ് യഥാർത്ഥ സ്വർഗ്ഗം. ഭക്തികെട്ടവർക്ക് ദൈവം ഒരുക്കുന്ന ന്യായ വിധികൾക്ക് വലുപ്പച്ചെറുപ്പം ഇല്ല. ഉന്നതനെന്നോ താഴ്ന്ന വനെന്നോ അവിടെ വ്യത്യാസമില്ല. തൻ്റെ സൃഷ്ടി എന്നോ തന്നോടൊപ്പമുള്ള വനെന്നോ അവന് വ്യത്യാസമില്ല. അങ്ങനെയെങ്കിൽ തനിക്കു തൻ്റെ ആജ്ഞാനുവർത്തികളായ ദൂതന്മാരെ സംരക്ഷിക്കാമായിരുന്നില്ലേ?? താൻ സൃഷ്ടിച്ച ഭൂമിയെ സംരക്ഷിക്കാമാ യിരുന്നില്ലേ.?? ലോത്തിത്തിനൊപ്പം അവൻ്റെ കുടുംബത്തെയും രക്ഷിക്കാമായിരുന്നില്ലേ?? എന്നാൽ ദൈവമുമ്പാകെ വലുപ്പമോ ചെറുപ്പമോ സ്ഥാനമാനങ്ങളോ ഒന്നും മൂല്യം ഉള്ളതല്ല എന്ന് നമുക്ക് മനസ്സിലാക്കാം.. വിശുദ്ധ പത്രോസ് അപ്പോസ്തലൻ രണ്ടാം ലേഖനത്തിൽ നമ്മെ ഇത് വീണ്ടും ഓർമ്മിപ്പിക്കുന്നു.(2പത്രോ2:4-9) ഈ ദൃഷ്ടാന്തങ്ങൾ നാം മനസ്സിലാക്കുമ്പോൾ തന്നെ. നമ്മുടെ ക്രിസ്തീയജീവിതവും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ് .

post watermark60x60

ഭക്തികേടോ പ്രപഞ്ച മോഹങ്ങളും എന്തെങ്കിലും നമ്മിൽ ഉരുത്തിരിഞ്ഞിട്ടുണ്ടെ ങ്കിൽ യഥാസ്ഥാനത്തിനുള്ള ഒരു ആഹ്വാനം കൂടിയാണിത്. ഇവിടെ പ്രതിപാദിച്ചിരിക്കുന്ന നാല് ദൃഷ്ടാന്തങ്ങൾ ഇവയാണ്.1) പാപം ചെയ്ത ദൂതന്മാരെ ആദരിക്കാതെ ചങ്ങലയിട്ട് ന്യായവിധിക്കായി വെച്ചിരിക്കുന്ന ദൈവം(2 പത്രോ2:4, വെളി2:2,10, യൂദാ1:6) ഇത് നമുക്ക് ഒരു ദൃഷ്ടാന്തം അല്ലേ..2) താൻ നിർമ്മിച്ച ലോകത്തെ ആദരിക്കാതെ ജലപ്രളയം ഭക്തി കെട്ടവരുടെ മേൽ വരുത്തിയ ദൈവം. (2 പത്രോ 2:5, ഉല്പത്തി 6:13). 3) സോദോം-ഗൊമോറയെ ഭസ്മീകരിച്ച് ഭക്തികെട്ട വരെ ന്യായം വിധിച്ച ദൈവം.(2 പത്രോ 2:6, ഉൽപ18:20). 4) അധർമ്മികളുടെയും ഭക്തി കെട്ടവരുടെയും ഇടയിൽ മനംനൊന്ത് വലഞ്ഞു പോയ നീതിമാനായ ലോത്തിനെ വിടുവിച്ച ദൈവം (2 പത്രോ 2:7, ഉൽപ19:19-20). ഈ നാല് ദൃഷ്ടാന്തങ്ങൾ ഈ കാലഘട്ടത്തിൽ ജീവിക്കുന്ന നമുക്ക് ഭക്തിയോടെ ജീവിക്കുവാൻ ദൈവം അപ്പോസ്തലനിലൂടെ അരുളി ചെയ്തിരിക്കുന്നു. ഇതിൽ നിന്നും നാം രക്ഷ പ്രാപിക്കുവാൻ ചെറിയ ചില കാര്യങ്ങൾ പാലിച്ചാൽ മതിയാകും…….1) ജഡിക മലിന മോഹങ്ങളോടു വിട പറയുക..2) കർതൃത്വത്തെ നിന്ദിക്കാതെ ഭക്തനായി ജീവിക്കുക (2 പത്രോ 2:9). ആകയാൽ അപ്രകാരമുള്ള ഒരു ക്രിസ്തീയ ജീവിതം പണിതുയർത്താൻ ദൈവം നമ്മെ സഹായിക്കട്ടെ..

ബ്ലസ്സൻ രാജു, ചെങ്ങരൂർ

-ADVERTISEMENT-

-ADVERTISEMENT-

You might also like