ചെറുചിന്ത: കാല്‍വറിയിലെ പാപമില്ലാത്ത രക്തം | സജോ കൊച്ചുപറമ്പില്‍

ഇരുളു വ്യാപിച്ച ഗത്ത്ശെമന തോട്ടത്തില്‍ തലകുമ്പിട്ടിരുന്ന പ്രീയന്റെ ശിരസ്സില്‍ നിന്നുതിര്‍ന്നോരോ തുള്ളി വിയര്‍പ്പുകണത്തിലും തളംകെട്ടികിടന്നത് കടും ചുവപ്പായ മനുജന്റെ പാപക്കറയായിരുന്നു…
ഗത്ത്ശെമനയുടെ മണ്ണില്‍ തുടങ്ങി പിന്നീടങ്ങ് അന്തപ്പുരങ്ങളിലും, ദന്തസിംഹാസനങ്ങളിലും, തെരുവോരങ്ങളിലും മുതല്‍ അവന്‍ വിധിക്കപ്പെട്ട കഴുമരച്ചുവടുവരെ ആ ചുടുനിണം തന്നില്‍ നിന്നോഴുകി…
തന്റെ ശിരസ്സില്‍ വെച്ച മുള്‍ക്കിരീടമതില്‍ നിന്നും തലയിലേക്ക് ആഴ്ന്നിറങ്ങിയ മുള്ളുകളും ,
തന്നുടെ ശരീരമാസത്തെ വെറും തുകല്‍കണക്കെ പിച്ചിചീന്തിയ ചാട്ടവാറുകളും ,
കൈകാല്കളെ മരക്കുരിശ്ശിന്‍മേല്‍ ചേര്‍ത്തടിച്ചുകയറ്റിയ ഇരുമ്പാണികളും, ഒടുവിലാവിലാപ്പുറം തുളച്ചിറങ്ങിയ കുന്തവുമെല്ലാം തന്നിലെ ജീവന്റെ കണത്തെ തുള്ളിതുള്ളിയായ് പുറത്തെക്കോഴുക്കി ..
ആ കാഴ്ച്ച കണ്ട സൂര്യന്‍ മറഞ്ഞു,
ദേശം ഇരുണ്ടു, ഭൂമിവിറച്ചു ദേവാലയതിരശീല രണ്ടായി ചീന്തിവീണു .
ദേവാലയത്തിന്റെ തിരശീല ചരിത്രം പറഞ്ഞു ദൈവസാനിധ്യത്തിനും മനുഷ്യകുലത്തിനും ഇടയില്‍ കാലങ്ങളോളം മറയായ് നിന്നിരുന്ന താന്‍ ഇന്ന് ചീന്തി മാറ്റപ്പെട്ടിരിക്കുന്നു .
തനിക്ക് മുന്‍പില്‍ യാഗപീഠചുവട്ടിവലും പിന്നില്‍ കൃപാസനത്തിന്‍ മുന്‍പിലും കാലങ്ങളോളം ചീന്തപ്പെട്ട ചെറുത്തും വലുതുമായ പക്ഷിമൃഗാധികളുടെ രക്തങ്ങള്‍ കൊണ്ടോന്നും മനുഷ്യകുലത്തിന് സാധ്യമാകാതിരുന്ന രക്ഷ എന്ന വാതില്‍ ഇന്നിതാ കാല്‍വറിയില്‍ അവന്റെ രക്തത്താല്‍ തുറക്കപ്പെട്ടിരിക്കുന്നു .

ഹേ മനുഷ്യകുലമേ…
അവങ്കലേക്ക് അടുത്തു ചെല്ലുക,
അവന്റെ പാനപാത്രത്തില്‍ പങ്കാളിയാവുക ,
ആ താഴ്മയെ ധരിക്കുക,
ആ വചനത്തില്‍ നിലനില്ക്കുക ,
അവനാണ് നിന്റെ വീണ്ടെടുപ്പുകാരന്‍,
അവന്റെ രക്തത്തിലാണ് നിന്റെ നിത്യജീവന്‍ !

സജോ കൊച്ചുപറമ്പിൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.