ശാരോൻ റൈറ്റേഴ്‌സ് ഫോറം സ്‌കൂൾ ഓഫ് ജേർണലിസം ബിരുദദാന സമ്മേളനം ഇന്ന്

തിരുവല്ല: ശാരോൻ റൈറ്റേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിൽ പെൻമാൻഷിപ്പ് എന്ന പേരിൽ ഒരു വർഷ കാലാവധിയിൽ നടത്തിവന്ന
ജേണലിസം കോഴ്‌സിന്റെ ബിരുദദാന സമ്മേളനം ഇന്ന് വൈകുന്നേരം 7.00 മുതൽ 9 വരെ വിർച്വൽ പ്ലാറ്റ്‌ഫോമിലൂടെ നടക്കും.

ചെയർമാൻ പാസ്റ്റർ സാം റ്റി. മുഖത്തല അധ്യക്ഷത വഹിക്കും.
ശാരോൻ സഭാ അന്തർദേശീയ ജനറൽ പ്രസിഡന്റ് റവ. ജോൺ തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. നാഷണൽ പ്രസിഡന്റ് റവ. ഏബ്രഹാം ജോസഫ് അർഹരായ പഠിതാക്കൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത് സംസാരിക്കും.
ഗുഡ്ന്യൂസ് വാരിക ചീഫ് എഡിറ്റർ ബ്രദർ സി.വി മാത്യു
മുഖ്യ അതിഥിയായിരിക്കും.
സഭാ ജനറൽ സെക്രട്ടറി റവ. ജോൺസൻ കെ സാമുവേൽ അക്കാഡമിക് എക്സലെൻസി അവാർഡ് വിതരണം ചെയ്ത് ബിരുദധാരികൾക്ക് ആശംസകൾ അറിയിക്കും.
വിവിധ മാധ്യമ പ്രവർത്തകർ, അധ്യാപക പ്രതിനിധികൾ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിക്കും.

2020 ഓഗസ്റ്റ് മാസത്തിലാണ് പെൻമാൻഷിപ്പ് കോഴ്‌സിന് തുടക്കം കുറിച്ചത്. മലയാള മനോരമ, മാതൃഭൂമി പത്രസ്ഥാപനങ്ങളിൽ നിന്നുൾപ്പടെ ജേണലിസത്തിൽ ബിരുദങ്ങളും അനുഭവപരിചയവും ഉള്ള പ്രഗത്ഭരായ അധ്യാപകർ വിവിധ ക്ളാസ്സുകൾക്ക് നേതൃത്വം നൽകി. ഓരോ മാസവും ഓരോ വിഷയം കേന്ദ്രീകരിച്ചുള്ള വെബിനാറുകൾ, തിയറി/പ്രാക്ടിക്കൽ മേഖലയിൽ പത്തിലധികം പ്രത്യേകം പ്രോജക്ട് വർക്കുകൾ, വർഷാവസാനം 100 ചോദ്യങ്ങൾ ഉൾക്കൊണ്ട എഴുത്തു പരീക്ഷ എന്നീ നിലയിൽ ഒരു വർഷം നീണ്ടുനിന്ന ക്രമീകൃതമായ
പരിശീലനമാണ് നടന്നത്.
90 ലധികം പേർ രജിസ്റ്റർ ചെയ്ത കോഴ്‌സിൽ 21 പേർ വിജയകരമായി കോഴ്‌സ് പൂർത്തീകരിച്ച് സർട്ടിഫിക്കറ്റിന് അർഹരായി.
20 ലധികം പേർ പാർറ്റിസിപേഷൻ സർട്ടിഫിക്കറ്റിനും അർഹരായി.

ജേണലിസത്തിൽ അക്കാഡമിക് നിലവാരത്തോടുകൂടി ക്രമീകൃതമായ ഒരു സർട്ടിഫിക്കറ്റ് കോഴ്‌സ് പെന്തെക്കോസ്തു സമൂഹത്തിൽ ഇദംപ്രദമമാണ്.
ഒരു വർഷത്തോളം നീണ്ടു നിന്ന പരിശീലന പ്രവർത്തനങ്ങൾക്ക് ജനറൽ സെക്രട്ടറി അനീഷ് കൊല്ലംകോട് കോർഡിനേഷൻ ചുമതല വഹിച്ചു. SWFഎക്സിക്യൂട്ടീവ് കമ്മിറ്റി നേതൃത്വം നൽകി.
ഏവരെയും ബിരുദദാന സമ്മേളനത്തിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :
പാസ്റ്റർ ബ്ലെസ്സൻ ജോർജ്
മീഡിയ സെക്രട്ടറി
Mob.
9846968028, 7025057073,
9446624295.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.