ബൈബിൾ പരിഭാഷാദിനത്തിൽ പ്രമുഖർ സംസാരിക്കും

തിരുവല്ല: ബൈബിൾ പരിഭാഷാദിനത്തോടനുബന്ധിച്ച് സെപ്തംബർ 30 ന് ബൈബിൾ പരിഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രമുഖർ സംസാരിക്കും. വൈകിട്ട് അഞ്ച് മണിയ്ക്ക് ഇംഗ്ലീഷിലും വൈകിട്ട് ഏഴു മണിയ്ക്ക് മലയാളത്തിലും സൂമിൽ പ്രഭാഷണങ്ങൾ നടക്കും. ബൈബിൾ പരിഭാഷാസംഘടനയായ വിക്ലിഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടക്കുന്ന സെമിനാറിൽ പ്രമുഖചരിത്രപണ്ഡിതനും പ്രഭാഷകനുമായ ഡോ. ബാബു കെ വറുഗീസ്, പ്രമുഖ മിഷൻ പ്രഭാഷകൻ ഡോ. ജോർജ് സി.കുരുവിള, ബൈബിൾ പരിഭാഷകനും വിക്ലിഫ് ഇന്ത്യയുടെ സ്ഥാപകചെയർമാനുമായ ജേക്കബ് ജോർജ് എന്നിവർ സംസാരിക്കും. ബൈബിൾ പരിഭാഷകരായ സുനിൽ മാത്യു, ജിജി മാത്യു, ബിൻസി ജോസഫ് എന്നിവർ പരിഭാഷാരംഗത്ത് അഭിമുഖീകരിച്ച ജിവിതാനുഭവങ്ങൾ പങ്കുവെയ്ക്കും. എബനേസർ ദാനിയേലും എലിനും സംഗീതശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

post watermark60x60

Date: 30 September

Time: 5 pm IST (English) and 7 pm IST (Malayalam)

Download Our Android App | iOS App

Join Zoom Meeting

https://us02web.zoom.us/j/87129300594?pwd=bFJkWDZxZndXbmx0RWpiOGdKK2tzQT09

Meeting ID: 871 2930 0594

Passcode: 1234

 

-ADVERTISEMENT-

You might also like