ചർച്ച് ഓഫ് ഗോഡ് തെലുങ്കാന സ്റ്റേറ്റ് ലീഡർഷിപ്പ് കോൺഫറൻസും തെലുങ്കാന മിഷൻ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ബാച്ച് ഉദ്ഘാടനവും

വെളിശാല: തെലുങ്കാനയിൽ വച്ച് മെയ് 26-27 ദിവസങ്ങളിലായി നടന്ന ലീഡർഷിപ്പ് കോൺഫറൻസും തെലുങ്കാന മിഷൻ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് ആദ്യ ബാച്ചിന്റെ ഓറിയന്റേഷനും, തെലുങ്കാന സ്റ്റേറ്റ് റെപ്രസെന്ററ്റീവ് പാസ്റ്റർ. പി. ജെ. ജോൺ ഉദ്ഘാടനം ചെയ്തു.

2 തിമത്തിയോസ് 2:15 ആസ്പദമാക്കി “ലജ്ജിപ്പാൽ സംഗതിയില്ലാത്ത വേലക്കാരനായി നിൽക്ക” എന്ന അനുഗ്രഹീത സന്ദേശത്തോടു കൂടെ തുടങ്ങിയ മീറ്റിംഗിൽ പാസ്റ്റർ പി. ജെ. ജോൺ, പാസ്റ്റർ. ബിജു. എം. ജി, പാസ്റ്റർ. ജോൺസൺ തോമസ്, പാസ്റ്റർ. മനു കെ. ചാക്കോ എന്നിവർ വിവിധ സെഷനുകളിൽ ദൈവ വചനം സംസാരിച്ചു.

ആത്മപകർച്ചയും, ദൈവസാന്നിധ്യവും നിറഞ്ഞ രണ്ടു ദിനങ്ങൾ തെലുങ്കാന ദൈവസഭയുടെ ശിശ്രൂഷകൻമാർക്ക് ആത്മീക പ്രചോദനത്തിന് കാരണമായി. പാസ്റ്റർമാരായ ജോൺസൺ, രമേശ്, കെ. പി.കെൻ എന്നിവർ വിവിധ സെഷനുകളിൽ മെസ്സേജുകളും, ക്ലാസ്സുകളും തെലുങ്കിലേക്ക് പരിഭാഷപ്പെടുത്തി. വിവിധ ഡിസ്ട്രിക്ക്കളിൽ നിന്ന് വന്ന സഭാ ശുശ്രൂഷകന്മാർ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

പാസ്റ്റർ. പി.ജെ. ജോണിന്റെ നേതൃത്വത്തിൽ പാസ്റ്റർ പാസ്റ്റർ ലക്ഷമിനാരായണ അർക്കല കോഡിനേറ്റർ ആയും മറ്റ് ശുശ്രൂഷകന്മാരുടെ സഹകരണത്തിലും വളരെ അനുഗ്രഹമായി ശുശ്രൂഷക സമ്മേളനവും, തെലുങ്കാന മിഷൻ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് ഓറിയന്റഷനും നടന്നു. 52 വിദ്യാർത്ഥികൾ ACMIN, D.Th എന്നീ കോഴ്സുകളിൽ ജോയിൻ ചെയ്തു പഠിക്കുന്നുണ്ട്. പാസ്റ്റർ പി.ജെ ജോണിൻ്റെ പ്രാർത്ഥനയോടും, ആശിർവാദത്തോടും കൂടെ ഈ വർഷത്തെ കോൺഫറൻസിന് സമാപനം കുറിച്ചു.

വളരെ ആഗ്രഹത്തോടും, ആവേശത്തോടും, ആത്മപകർച്ചയോടും, ശിശ്രുഷകന്മാർ തെലുങ്കാനയുടെ വിവിധ പ്രവർത്തന മേഖലകളിലേക്ക് മടങ്ങി.
മീഡിയാ കോർഡിനേറ്റർ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading