ബാംഗ്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ക്ലാസുകൾ ജൂൺ 8ന് ആരംഭിക്കും

ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റിന്റെ വേദപഠനശാലയായ ബാംഗ്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി 2026-27 അദ്ധ്യായന വർഷത്തെ ക്ലാസുകൾ ജൂൺ 8 തിങ്കളാഴ്ച ആരംഭിക്കും.

ബൈബിൾ കോളേജിനോട് ചേർന്നുള്ള ആർ. എഫ് കുക്ക് ചാപ്പലിൽ രാവിലെ 11 മണിക്ക്
സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ ഇ.ജെ ജോൺസൺ സമർപ്പണ പ്രാർത്ഥന നടത്തി ഉദ്ഘാടനം ചെയ്യും.

എഡ്യൂക്കേഷൻ ഡയറക്ടർ പാസ്റ്റർ ജയ്മോൻ കെ ബാബു അധ്യക്ഷത വഹിക്കും.

ബൈബിൾ കോളേജ് വിദ്യാർത്ഥികൾ അധ്യാപകർ, ശുശ്രൂഷകന്മാർ, വിശ്വാസികൾ, സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ സംബന്ധിക്കുമെന്ന് രജിസ്ട്രാർ പാസ്റ്റർ ജോബിൻ വിൽസൺ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading