ക്രൈസ്തവ എഴുത്തുപുര കർണാടക ചാപ്റ്റർ ശ്രദ്ധയുടെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു

ബെംഗളൂരു: ക്രൈസ്തവ എഴുത്തുപുര കർണാടക ചാപ്റ്റർ ശ്രദ്ധയുടെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. കോളാർ ജില്ലയിൽ മുൾബാഗ് എന്ന സ്ഥലത്തുള്ള നിർദ്ധനരായ കുട്ടികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. ഹെന്നൂർ പോലീസ് സ്റ്റേഷനിൽ സൈബർ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് വിതരണം നടത്തിയത്.
ക്രൈസ്തവ എഴുത്തുപുര കർണാടക ചാപ്റ്റർ പ്രസിഡന്റ് അലക്സ് പി ജോൺ , മിഷൻ കോ ഓർഡിനേറ്റർ പാസ്റ്റർ റ്റോബി സി.തോമസ് എന്നിവർ മീറ്റിംഗിൽ സംബന്ധിച്ചിരുന്നു. ശ്രദ്ധ കോ ഓർഡിനേറ്റർ പാസ്റ്റർ ജയ്മോൻ കെ.ബാബു ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

post watermark60x60

-ADVERTISEMENT-

You might also like