ചർച്ച് ഓഫ് ഗോഡ് ഷിമോഗ സെന്റർ കൺവൻഷൻ മെയ് 1 മുതൽ
മുണ്ടുഗോഡ്: ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ കർണ്ണാടക സ്റ്റേറ്റ് ഷിമോഗ സെന്റർ കൺവൻഷൻ 2026 മെയ് 1 മുതൽ 3 വരെ ദൈവസഭയുടെ അരസിംഗേരി മുണ്ടുഗോഡ് സഭാഹാളിൽ വെച്ചു നടക്കും.
വൈകുന്നേരം 5.30 ന് ആരംഭിക്കുന്ന കൺവൻഷൻ കർണ്ണാടക സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ ഇ.ജെ. ജോൺസൺ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ജോയി പാറയ്ക്കൽ മുഖ്യപ്രഭാഷകനായിരിക്കും.
എൻ.ആർ. പുരയിൽ നിന്നുള്ള ഷാലോം വോയ്സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ചർച്ച് ഓഫ് ഗോഡ് ഷിമോഗ സെന്റർ പാസ്റ്റർ ബെന്നി തോപ്പിൽ, മുണ്ടുഗോഡ് സഭാ ശുശ്രൂഷകൻ പാസ്റ്റർ തോമസ് വർഗ്ഗീസ് എന്നിവർ കൺവൻഷന്റെ വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.

- Advertisement -


Comments are closed, but trackbacks and pingbacks are open.