‘നിർവ്യാജ സ്നേഹം’ സംഗീതവിരുന്ന് ഫിലാഡൽഫിയയിൽ നാളെ വൈകിട്ട്‌

ഫിലാഡൽഫിയ: Heavenly Beats USAയുടെ ആഭിമുഖ്യത്തിൽ ‘നിർവ്യാജ സ്നേഹം’ എന്ന ക്രിസ്തീയ സംഗീതവിരുന്ന് മെയ് 3 ഞായറാഴ്ച വൈകിട്ട് 5.30ന് വാർമിൻസ്റ്ററിലെ India Pentecostal Church Auditorium-ൽ (25 Jacksonville Rd, Warminster, PA 18974) നടക്കും.

പ്രമുഖ ഗായകരായ നൈനാൻ കോടിയാട്ട്, ഷീബ ജോർജ്, സാംസൺ ഹെവൻലിബീറ്റ്സ്, ജംസൺ കുര്യാക്കോസ് എന്നിവർ മുഖ്യഗായകരായി പങ്കെടുക്കും. ജെസ്ലിൻ, ജിൻസി, ഹെൽഡാ, സുസൻ, ജെസിക്ക എന്നിവരും ഗാനങ്ങൾ ആലപിക്കും.

ലൈവ് ഓർക്കസ്ട്രയിൽ ഷെർവിൻ (കീബോർഡ്), ജോൺസ് പുരയിടം (വയലിൻ), സിയോൺ സുജോയ് (ഗിറ്റാർ) എന്നിവർ പങ്കെടുക്കും. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ ജനപ്രിയ ഗാനങ്ങളും സെമി ക്ലാസിക്കൽ ഗാനങ്ങളും അവതരിപ്പിക്കും.

Global Travel Experts (റെജി ഫിലിപ്പ്), Zindak Investments and Real Estate (വർഗീസ് തോമസ് റോബിൻ), Aero Group LLC USA (അനു സ്കറിയ, ഫിലാഡൽഫിയ) എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രവേശനം സൗജന്യമാണ്.

മെഗാ സ്പോൺസർമാരായി ജോസഫ് ഉമ്മൻ (റോയി മേപ്രാൽ) സി.പി.എ, ഫിലഡൽഫിയ, മാത്യൂ ചെറിയാൻ,(മോൻസി) നേഷൻ വൈഡ് ഫൈബർ അണ്ടർ ഗ്രൗണ്ട് കൺസ്ട്രഷൻ, ഡോ. ഷിബു വർഗീസ്, ഡോ. എമി വർഗീസ് (ബെഥെസ്ദ മെഡിക്കൽ ക്ലിനിക്ക്, ഫ്ലോറിഡ), അലക്സാണ്ടർ ഡാനിയൽ (ഹ്യൂസ്റ്റൺ), അഡ്വ. ജോസഫ് കുന്നേൽ (ഫിലാഡൽഫിയ), ജോസഫ് ഉമ്മൻ (റോയി മേപ്രാൽ) സി.പി.എ, റെവ്. ഡോ. ഷാജി കെ. ഡാനിയൽ (അഗാപെ മ്യൂസിക്, ഡാലസ്) എന്നിവർ സഹകരിക്കുന്നു.

ക്രൈസ്തവ എഴുത്തുപുര മീഡിയ, പ്രയർ മൗണ്ട് മീഡിയ, എന്നിവരാണ് മീഡിയ പാർട്ണർമാർ.

സംഗീതത്തിലൂടെ ആത്മീയ ഉണർവ് പകരുന്ന ഈ പരിപാടിയിൽ സഭാവ്യത്യാസം കൂടാതെ ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രോഗ്രാം ഡയറക്ടർ സാംസൺ ഹെവൻലിബീറ്റ്സ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:
സ്റ്റീഫൻ ജോൺ – (267) 239-1094
അഭിലാഷ് ജോൺ – (267) 701-3623
പ്ര. മാത്യു ഫിലിപ്പ് – (267) 475-2222
അനു സ്കറിയ – (267) 496-2423
ജോൺസൺ യോഹന്നാൻ – (445) 255-3140
റെഞ്ചി മാത്യു – (215) 776-2885

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading