പാചക വിദഗ്ധൻ നൗഷാദ് നിര്യാതനായി
തിരുവല്ല: പാചക വിദഗ്ധൻ നൗഷാദ് നിര്യാതനായി.രോഗബാധയെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. രണ്ടാഴ്ച മുമ്പ് അദ്ദേഹത്തിന്റെ ഭാര്യയും ഹൃദയസ്തംഭനം മൂലം മരണമടഞ്ഞിരുന്നു. സംസ്കാരം പിന്നീട് നടക്കും. പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ് ബിഗ് ഷെഫി’ന്റെ ഉടമയാണ്.
വിവിധ ടി വി പാചക ഷോകളിൽ അവതാരകനുമായിരുന്നു.
പിതാവിൽ നിന്നാണ് നൗഷാദിന് പാചക താൽപര്യം ലഭിച്ചത്. കോളജ് വിദ്യാഭ്യാസത്തിനു ശേഷം ഹോട്ടൽ മാനേജ്മെന്റ് പഠിച്ച നൗഷാദ് കേറ്ററിങ് ബിസിനസിൽ പുതിയ സാധ്യതകൾ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്തു ശ്രദ്ധ നേടി. പിന്നീട് നൗഷാദ് കേറ്ററിങ് വിദേശങ്ങളിലടക്കം പ്രശസ്തമായി.
ഭാര്യ: പരേതയായ ഷീബ നൗഷാദ്.
മകൾ: നഷ്‌വ.



- Advertisement -


Comments are closed.