യഥാർത്ഥ ക്രിസ്ത്യാനികളെ കണ്ടത് കന്ധമാലിൽ: ആൻ്റോ അക്കര

തിരുവല്ല: യഥാർഥ ക്രിസ്ത്യാനികളെ ഞാൻ കണ്ടത് കന്ധമാലിലെ മണ്ണിലാണെന്ന് പ്രശസ്ത പത്ര പ്രവർത്തകനും ആക്ടിവിസ്റ്റുമായ ശ്രീ ആൻ്റോ അക്കര പ്രസ്താവിച്ചു. പെന്തെക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് സംഘടിപ്പിച്ച വെബിനാറിൽ കന്ധമാൽ കലാപം: ഇന്ത്യൻ മതേതരത്വത്തിന് ഏറ്റ കളങ്കം എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി ആസൂത്രിതമായി നടത്തിയ ക്രൈസ്തവവിരുദ്ധ കലാപം, ഭാരതത്തിലെ ക്രൈസ്തവ സഭ നേരിട്ട ഏറ്റവും വലിയ മതപീഡയായിരുന്നുവെന്നും പതിമൂന്ന് വർഷം പിന്നിട്ടിട്ടും കന്ധമാലിലെ ഇരകളുടെ നീതിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് നീളുകയാണെന്നും ശ്രീ ആൻ്റോ അക്കര കൂട്ടിച്ചേർത്തു.
കലാപത്തിൻ്റെ ഇരയും ദൃക്സാക്ഷിയുമായ കന്ധമാൽ ജില്ലയിൽ നിന്നുള്ള മിഷനറി പാസ്റ്റർ അബകാഷ് നായ്ക്ക് അനുഭവ സാക്ഷ്യം പറഞ്ഞു. ഭീകരമായ ക്രൈസ്തവ വേട്ടയായിരുന്നു ഭരണ കൂടത്തിൻ്റെയും പോലീസിൻ്റെയും പിന്തുണയോടെ നടന്നതെന്നും പീഡനങ്ങൾക്ക് തങ്ങളെ തളർത്താൻ കഴിഞ്ഞില്ലെന്നും ഒഡീഷ ഇന്ന് സുവിശേഷ മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുകയാണെന്നും മിഷനറി അബ്ബ്നാഷ് നായിക്ക് പറഞ്ഞൂ.
ഐപിസി ഒഡീഷ നോർത്ത് സോൺ സെക്രട്ടറി പാസ്റ്റർ വി ഡി ബാബു സാക്ഷ്യം പരിഭാഷപ്പെടുത്തി.
സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ജിജി ചാക്കോ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ ജയിംസ് ജോസഫ് ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ്, പാസ്റ്റർ നോബിൾ പി തോമസ്, ജനറൽ സെക്രട്ടറി, പാസ്റ്റർ ജെയ്സ് പാണ്ടനാട്, ട്രഷറാർ, ഏബ്രഹാം ഉമ്മൻ, മീഡിയാ കൺവീനർ, പാസ്റ്റർ അനീഷ് ഐപ്പ് എന്നിവർ നേതൃത്വം നൽകി. ഗ്ലാഡ്സൺ ബിജു തോമസ് ഗാന ശുശ്രുഷ നിർവ്വഹിച്ചു.
മിഷനറിമാർ, സുവിശേഷകർ, വൈദികർ, മാധ്യമപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ എന്നിവരടക്കം അനവധി പേർ പങ്കെടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.