യു കെയിലെ ഗിൽഫോർഡ് ഐപിസി ഗോസ്പൽ സെന്ററിൽ ചിൽഡ്രൻസ് ചർച്ച് നവംബർ മുതൽ
ഗിൽഫോർഡ് (യുകെ): ഐപിസി ഗോസ്പൽ സെന്റർ സഭയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി പുതിയ ചിൽഡ്രൻസ് ചർച്ച് നവംബർ മുതൽ ആരംഭിക്കും.

കുഞ്ഞുങ്ങളെ ചെറുപ്പം മുതൽ ദൈവസന്നിധിയിൽ വളർത്തിയെടുക്കുകയും ദൈവവചനത്തിൽ ഉറപ്പുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ ശുശ്രൂഷയ്ക്ക് തുടക്കം കുറിക്കുന്നത്.
ഐപിസി യുകെ & അയർലൻഡ് റീജിയൻ പി.വൈ.പി.എ പ്രസിഡന്റും സഭയുടെ സീനിയർ പാസ്റ്ററുമായ പാസ്റ്റർ സോണി ചാക്കോ, അസോസിയേറ്റ് പാസ്റ്റർ ഇവാ. സാം കെ. യോഹന്നാൻ എന്നിവർ നേതൃത്വം നൽകും.
ചിൽഡ്രൻസ് ചർച്ചിന്റെ വിവിധ സെഷനുകൾക്ക് സിസ്റ്റർ മെൽഡ ജസ്റ്റിൻ, ബ്രദർ ലിയോൺ സോണി, ബ്രദർ ജോയൽ യോഹന്നാൻ ജോസ് എന്നിവർ നേതൃത്വം നൽകും. കുട്ടികൾക്കായി പ്രത്യേക പ്രാർത്ഥനയും ആരാധനയും ദൈവവചന പഠനവും ക്രമീകരിച്ചിരിക്കുന്നു.
നവംബർ മുതൽ സ്ഥിരമായി നടക്കുന്ന ചിൽഡ്രൻസ് ചർച്ച് കുട്ടികൾക്ക് ആത്മീയമായി വളരുവാനും ദൈവസാന്നിധ്യം അനുഭവിച്ചറിയുവാനും അവസരമൊരുക്കും.
IPC GOSPEL CENTRE, GUILDFORD, UK
St Catherine Village Hall.

- Advertisement -


Comments are closed.