ഫ്രണ്ട്സ് ഇൻ ജീസസ് ക്രൈസ്റ്റ് (എഫ്.ജെ.സി) ഒന്നാം വാർഷിക സമ്മേളനം നടന്നു

കൊല്ലം: ഫ്രണ്ട്സ് ഇൻ ജീസസ് ക്രൈസ്റ്റ് (എഫ്.ജെ.സി) എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിന്റെ ആഭിമുഖ്യത്തിൽ ഒന്നാം വാർഷിക സമ്മേളനം നടത്തപ്പെട്ടു. ഇന്നലെ(16-07-21)രാത്രി 9 മണിമുതൽ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് മീറ്റിംഗ് നടത്തപെട്ടത്. “The Night Of Xtream Praise & Worship” എന്ന പേരിൽ നടത്തപെട്ട യോഗത്തിന് ജോബിൻ ജോസ്, എബിൻ തോമസ് എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകി. അനേകർ ഇതിൽ പങ്കെടുക്കുകയും, ജീവിതത്തിൽ നല്ല നിമിഷങ്ങൾ ആയിരുന്നുവെന്നുള്ള അനേക സാക്ഷ്യങ്ങൾ പലരിൽ നിന്നും കിട്ടിയെന്ന് ഭാരവാഹികൾ അറിയിച്ചു.

post watermark60x60

അനേക ജീവകാരുണ്യ പ്രവർത്തനങ്ങളോടൊപ്പം തന്നെ ആത്മീയ പ്രവർത്തനങ്ങൾക്കും മുൻ‌തൂക്കം കൊടുക്കുന്നുവെന്നും, കഴിഞ്ഞ വർഷം നടന്ന ചിത്ര രചന മത്സരം ഏറെ ശ്രദ്ധയാകർഷിച്ചുവെന്നും, ഇനിയും അനേക പ്രവർത്തനങ്ങൾ ചെയ്യുവാൻ ആഗ്രഹിക്കുന്നുവെന്നും ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

You might also like