കേരള സ്റ്റേറ്റ് പി വൈ പി എ കോവിഡ് അതിജീവന പദ്ധതി രണ്ടാം ഘട്ടം പുരോഗമിക്കുന്നു

₹1,25,000 /- രൂപയുടെ സഹായം നൽകി കെ.ഇ. എബ്രഹാം ഫൌണ്ടേഷൻ.

 

കുമ്പനാട്: കേരള സ്റ്റേറ്റ് പി വൈ പി എയുടെ കോവിഡ് അതിജീവന പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഇരുപത്തിയഞ്ച് ദൈവദാസന്മാർക്ക് ആകെ ₹1,25,000 /- രൂപയുടെ സാമ്പത്തിക സഹായം നൽകി കെ. ഇ. എബ്രഹാം ഫൌണ്ടേഷൻ.

കോവിഡ് അതിജീവന പദ്ധതിയുടെ രണ്ടാംഘട്ട ഉത്ഘാടന സമ്മേളനത്തിൽ ഐപിസി ജനറൽ പ്രസിഡന്റ്‌ റവ. ഡോ. ടി. വൽസൻ എബ്രഹാം പ്രഖ്യാപിച്ച വാഗ്ദാനം പ്രകാരം സംസ്ഥാന പി വൈ പി എ കോവിഡ് പദ്ധതിയിൽ അപേക്ഷ സമർപ്പിച്ച 25 ദൈവദാസന്മാർക്കാണ് ഈ പദ്ധതിയിലൂടെ സഹായം ലഭ്യമായത്.

ഈ മഹത്തായ ഉദ്യമത്തിന് സംസ്ഥാന പി വൈ പി എ ക്കൊപ്പം കൈകോർത്ത ഐ പി സി ജനറൽ പ്രസിഡന്റ് ഡോ. റ്റി. വത്സൻ എബ്രഹാം, അദ്ദേഹം നേതൃത്വം നൽകുന്ന കെ. ഇ. എബ്രഹാം ഫൌണ്ടേഷൻ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി പ്രകാശിപ്പിക്കുന്നു.

ഭക്ഷ്യ കിറ്റ് വിതരണം, കോവിഡ് ദുരിതാശ്വാസം, അടിയന്തര ആവശ്യങ്ങൾ, മിഷ്ണറി പ്രവർത്തകർ, ആദിവാസി മേഖലകളിൽ പ്രവർത്തനം ചെയ്യുന്നവർക്ക് ഉൾപ്പെടെ സംസ്ഥാന പി വൈ പി എയുടെ സഹായങ്ങൾ ലഭിക്കുന്ന അപേക്ഷ അനുസരിച്ച് നൽകി വരുന്നു.

(വാർത്ത: ‌ പി വൈ പി എ കേരളാ സ്റ്റേറ്റ്)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.