ടൗട്ടെ ദുരന്തം: ബാർജുകളിലെ 90 അധികം പേർക്കായി രക്ഷാപ്രവർത്തനം തുടരുന്നു

മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിൽ മുംബൈ ഹൈയിലെ ഒഎന്‍ജിസി ഹീരാ ഫീൽഡിൽ പ്രവർത്തിച്ചിരുന്ന ബാര്‍ജ് പാപ്പാ 305 മുങ്ങി. 273 ജീവനക്കാർ ഉണ്ടായിരുന്ന ബാര്‍ജിൽ മലയാളികൾ ഉൾപ്പെടെ 89 ഓളം പേരെ കാണാതായി. അപകടത്തിൽ രക്ഷിച്ച 184 ഓളം പേരുമായി രക്ഷ പ്രവർത്തനത്തിന് ഏർപ്പെട്ട നാവികസേനയുടെ ഐഎന്‍എസ് കൊച്ചി, കൊല്‍ക്കത്ത എന്നി കപ്പൽ മുംബൈയിലേക്ക് പുറപ്പെട്ടു. രക്ഷ പ്രവർത്തനം തുടരുന്നതിനായി ഐഎന്‍എസ് റ്റെഗ്ഗ്, ബിറ്റവാ, ബീസ് കപ്പലുകളും പി81 എയർക്രഫ്റ്റും ഹെലികോപ്റ്ററുകളും രക്ഷാ ദൗത്യത്തിൽ ഉണ്ട്. പര്യവേഷണ, നിര്‍മാണ ആവശ്യങ്ങള്‍ക്കുള്ള ബാര്‍ജുകളാണ് അപകടത്തിൽപെട്ടത്. കാറ്റിലും ഒഴുക്കിലുംപ്പെട്ട എസ്.എസ് 3, ജി.സി എന്നി ബാർജുകളിൽ ഉണ്ടായിരുന്ന. സാഗര്‍ഭൂഷണ്‍ റിഗിലും ബാര്‍ജ് എസ്എസ്–3ലും ഉണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും നാവികസേന രക്ഷിച്ചു.
അതേസമയം, ടൗട്ടെ ചുഴലിക്കാറ്റില്‍ ഗുജറാത്തില്‍ നാലുപേരും മഹാരാഷ്‌ട്രയിൽ ആറ്‌പേരും മരിച്ചു. രാജ്കോട്ട്, ഭവനഗര്‍ പ്രദേശങ്ങളില്‍ വന്‍നാശമുണ്ടായി. മണിക്കൂറിൽ 165–175 കിലോമീറ്റർ വേഗതയിലാണ്‌ കരയിൽ പ്രവേശിച്ചത്‌. മരങ്ങൾ കടപുഴകി. നിരവധി വീടുകൾ തകർന്നു. അഹമ്മദാബാദ്‌, സൂറത്ത്‌, വഡോദര, രാജ്‌കോട്ട്‌ വിമാനത്താവളങ്ങൾ അടച്ചു. ചൊവ്വാഴ്‌ച രാവിലെവരെ കടൽ പ്രക്ഷുബ്‌ധമായി തുടരും. തീരമേഖലയിലെ 17 ജില്ലയിൽനിന്ന്‌ ഒരു ലക്ഷത്തിലേറെ ആളുകളെ മാറ്റിപ്പാർപ്പിച്ചു. സംസ്ഥാനത്ത്‌ ദുരന്ത നിവാരണ സേനയുടെ 41 കേന്ദ്ര ടീമുകളും 10 സംസ്ഥാന ടീമുകളും രംഗത്തുണ്ട്‌. കോവിഡ്‌ ചികിത്സയെ ബാധിക്കാതിരിക്കാൻ മുൻകരുതലെടുത്തിട്ടുണ്ടെന്ന്‌ അധികൃതർ അറിയിച്ചു. കേരളത്തിനു പുറമെ കർണാടക, ഗോവ, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിലും ദാമൻ ദിയുവിലും കനത്ത നാശനഷ്‌ടം വിതച്ചാണ്‌ ടൗട്ടെ ഗുജറാത്ത്‌ തീരത്തെത്തിയത്‌.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.