ജി.എൻ.എഫ്.എ ബൈബിൾ കോളേജ് മെഗാ മീറ്റ് പൂർവ അധ്യാപക വിദ്യാർത്ഥി സംഗമം മെയ് 24 ന്

എറണാകുളം (പുത്തൻകുരിശ്): നാല് പതിറ്റാണ്ടുകൾക്കു മുമ്പ് പാസ്റ്റർ ജേക്കബ് മത്തായിയിലൂടെ ആരംഭം കുറിച്ചതും ഭാരതത്തിലുടനീളവും വിദേശരാജ്യങ്ങളിലുമായി നിരവധി ശുശ്രൂഷകന്മാരെ ആയച്ചിരിക്കുന്ന ഗുഡ് ന്യൂസ് ഫോർ ഏഷ്യ എന്ന ബൈബിൾ കോളേജ് ആന്റ് മിഷനറി ട്രെയിനിംഗ് സെന്റർ പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം മെയ് 24ന് വൈകുന്നേരം 4 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ.
റവ. വിൽസൺ ജോസഫ് (ഗ്രെയിറ്റർ നോയിഡ) അധ്യക്ഷത വഹിക്കുന്ന സമ്മേളനം ജി.എൻ.എഫ്.എ ഫൗണ്ടർ പ്രസിഡന്റ് റവ ജേക്കബ് മത്തായി ഉത്ഘാടനം നിർവഹിക്കും മുഖ്യ പ്രഭാഷണം റവ കെ ജെ മാത്യു, (സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ്, ജനറൽ സെക്രട്ടറി,) സംഗീത ശുശ്രൂഷകൾ പാസ്റ്റർ പ്രകാശ് ഡാനിയൽ എന്നിവർ നിർവഹിക്കും.

-ADVERTISEMENT-

You might also like