ന്യൂയോർക്ക് പോലീസിൽ ക്യാപ്റ്റൻ പദവിയിൽ മലയാളി സൈലസ് സാമുവേൽ

മല്ലപ്പള്ളി: പുറമറ്റം കൊന്നമൂട്ടിൽ സൈലസ് സാമുവേൽ ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്റിൽ (എൻ.വൈ.പി.ഡി.)ക്യാപ്റ്റൻ പദവിയിലേക്ക് സ്ഥാനക്കയറ്റം നേടി. പാസ്റ്റർ കെ.കെ. സാമുവലിന്റെയും, മോളി സാമുവലിന്റെയും മകനായ സൈലസ് സാമുവേൽ.

തിരുവല്ല പുറമറ്റത്തും തുടർന്ന് ഇരവിപേരൂർ സെയ്ന്റ് ജോൺസ് ഹൈസ്കൂളിലുമായാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സൈലസ് 1997-ൽ അമേരിക്കയിലേക്ക് കുടിയേറി. ഇരുപതാം വയസ്സിൽ ന്യൂയോർക്ക് പോലീസിൽ ചേർന്നു. ഓഫീസർ, ഡിറ്റെക്ടീവ്, സർജന്റ്, ലെഫ്റ്റനന്റ് പദവികൾ കടന്നാണ് ക്യാപ്റ്റനായത്. മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്ക സന്ദർശിച്ച സമയത്ത് അദ്ദേഹത്തിന്റെ സുരക്ഷാചുമതല വഹിച്ചതിലൂടെ സൈലസ് വാർത്തകളിൽ ഇടം നേടിയിരുന്നു.

ഭാര്യ നഴ്‌സാണ്. രണ്ട് കുട്ടികളുണ്ട്. മാതാപിതാക്കളും ഏഴ് സഹോദരങ്ങളും അമേരിക്കയിലുണ്ട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading