ക്രൈസ്തവ എഴുത്തുപുര യു.കെ ചാപ്റ്ററിന്റെ പ്രവർത്തനോൽഘാടനവും കത്തെഴുത്ത് മത്സര വിജയി പ്രഖ്യാപനവും നടന്നു

ബ്രിട്ടൻ: ക്രൈസ്തവ എഴുത്തുപുര യു.കെ ചാപ്റ്ററിന്റെ 2021-2022 വർഷത്തെ പ്രവർത്തന ഉൽഘാടനം വിപുലമായി നടത്തപ്പെട്ടു. പ്രവർത്തനങ്ങളുടെ ആരംഭമായി നടന്ന കത്തെഴുത്ത് മത്സരത്തിന്റെ വിജയികളെയും പ്രഖ്യാപിച്ചു. യു.കെ ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ പ്രിൻസ് പ്രേയ്സന്റെ അധ്യക്ഷതയിൽ നടന്ന മീറ്റിങ്ങ്, ചർച്ച് ഓഫ് ഗോഡ് യു.കെ &യൂറോപ്പ് ഓവർസിയർ ഡോ. ജോ കുര്യൻ ഉൽഘാടനം നിർവഹിച്ച് സംസാരിച്ചു. അബ്രദീൻ സഭയുടെ ശുശ്രുഷകൻ പാസ്റ്റർ തോമസ് മാത്യു ദൈവ വചനം ശുശ്രുഷിച്ചു.
സംഗീതാരാധനയ്ക്ക് അനുഗ്രഹിത ഗായകനും യു.കെ ചാപ്റ്റർ ഇവഞ്ചലിസം ബോർഡ് മെമ്പറുമായ സാം തോമസും കുടുംബവും നേതൃത്വം നൽകി. വിവിധ ഗായകരുടെ സംഗീതശുശ്രുഷ പ്രേക്ഷകർക്ക് ആത്മീക ഉണർവ്വായി മാറി.

പുതുവർഷത്തെ പ്രവർത്തനങ്ങളുടെ ആരംഭമായി കത്ത് എഴുത്ത് മത്സരം സംഘടിപ്പിച്ചിരുന്നു. മത്സര വിജയികളെ ക്രൈസ്തവ എഴുത്തുപുര ജനറൽ ട്രഷറർ ഇവാ. ഫിന്നി കാഞ്ഞങ്ങാട് ചടങ്ങിൽ പ്രഖ്യാപിച്ചു. മൂന്ന് ഗ്രൂപ്പുകളായി നടത്തപ്പെട്ട മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്ന വിജയികൾക്ക് യഥാക്രമം 100 പൗണ്ട്, 50 പൗണ്ട് എന്നിങ്ങനെയായിരുന്നു സമ്മാനം.

സമ്മാനത്തിന് അർഹരായവർ ഇവരാണ്:
ഗ്രൂപ്പ് എ – ഒന്നാം സമ്മാനം ജസ്റിൻ ജേക്കബ് (വെമ്പിളി ക്രിസ്ത്യൻ ഫെല്ലോഷിപ്) രണ്ടാം സമ്മാനം ആഷ്‌ലി ഫിലിപ്പ് (ന്യൂ ലൈഫ് ഏ.ജി ചർച്ച്, പ്രിസ്റ്റൻ)
ഗ്രൂപ്പ് ബി – ഒന്നാം സമ്മാനം, സുമി അലക്സ് (ലൈഫ് അബണ്ടന്റ് പെന്തക്കോസ്‌തൽ സഭ, ലെസ്റ്റർ) രണ്ടാം സമ്മാനം ബ്ലെസ്സി റൂഫസ്(ശാരോൻ ഫെല്ലോഷിപ്പ് സഭ, കോൾചസ്റ്റർ)
ഗ്രൂപ്പ് സി – ഒന്നാം സമ്മാനം, ജിയോ തോമസ്(വെമ്പിളി ക്രിസ്ത്യൻ ഫെല്ലോഷിപ്) രണ്ടാം സമ്മാനം, പോൾ സാം തോമസ് (വെമ്പിളി ക്രിസ്ത്യൻ ഫെല്ലോഷിപ്).

തുടർന്നും ഈ പ്രവർത്തനവർഷം നൂതനുവും അനുഗ്രഹിതവുമായ ആശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് വ്യത്യസ്‌തമായ പ്രവർത്തനങ്ങൾ ചെയ്യുവാൻ ഉദ്ദേശിക്കുന്നതതായി ചാപ്റ്റർ പ്രസിഡന്റ്‌ പാസ്റ്റർ പ്രിൻസ് പ്രയ്സൺ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.