ലേഖനം: സ്വതന്ത്രർ | ലിജോ ജോസഫ്

ഒരു പഴത്തിൽ എന്തിരിക്കുന്നു എന്ന് ചിന്തിക്കാത്തതായി ആരെങ്കിലും ഉണ്ടോ. എന്നാൽ വെറും ഒരു പഴമാണ് ഈ നാശത്തിന് എല്ലാം തുടക്കം എന്ന് പറഞ്ഞാൽ ശരിയാകുമോ?
ഏദനിൽ നിന്നും ഫലം തിന്നാൻ ഉപദേശിചവനും, തിന്നുവാൻ തയ്യാറായവരും ഒരുപോലെ നിയമലംഘനം നടത്തിയവരല്ലേ?

പഴം തിന്നുവാൻ പ്രേരിപ്പിച്ചത് സാത്താൻ ആണെന്ന് പറയുന്ന ആളുകളുടെ ഇടയിൽ ആണല്ലോ നാമിന്ന് ജീവിക്കുന്നത്.അഥവാ തെറ്റുകൾ ചെയ്യുവാൻ പ്രേരിപ്പിക്കുന്നത് സാത്താൻ ആണ് എന്നും പറയുന്നവരുണ്ട്.
എന്നാൽ ഏദൻ തോട്ടത്തിൽ ദൈവം സാത്താനെ സൃഷ്ടിച്ചതായി കാണുന്നില്ല. സകല ജീവചരാചരങ്ങളെയും, അതിൽ ഏറവും കൗശലം ഏറിയ പാമ്പിനെയും, ഇതിനെ എല്ലാം വാഴുവാനും സർവ്വത്തിൻറെ മേലും അധികാരവും നൽകി ദൈവം മനുഷ്യനെയും സൃഷ്ടിച്ചു.

തൻറെ സ്വയ ചെയ്തികളാൽ കൗശലക്കാരനായ പാമ്പിന് മനുഷ്യൻ അടിമ ആവുകയാണ് ചെയ്തത്.

അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു.
( ഉല്പത്തി 1 : 26 )

26 And God said, Let us make man in our image, after our likeness: and let them have dominion over the fish of the sea, and over the fowl of the air, and over the cattle, and over all the earth, and over every creeping thing that creepeth upon the earth.
( Genesis 1 : 26 )

യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൌശലമേറിയതായിരുന്നു. അതു സ്ത്രീയോടു: തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു.
( ഉല്പത്തി 3 : 1 )

1 Now the serpent was more subtil than any beast of the field which the LORD God had made. And he said unto the woman, Yea, hath God said, Ye shall not eat of every tree of the garden?
( Genesis 3 : 1 )

യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചതു: നീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു; നീ ഉരസ്സുകൊണ്ടു ഗമിച്ചു നിന്റെ ആയുഷ്കാലമൊക്കെയും പൊടി തിന്നും.
( ഉല്പത്തി 3 : 14 )

14 And the LORD God said unto the serpent, Because thou hast done this, thou art cursed above all cattle, and above every beast of the field; upon thy belly shalt thou go, and dust shalt thou eat all the days of thy life:
( Genesis 3 : 14 )

കാണുക, ഇവിടെയൊന്നും പാമ്പിനെ സാത്താൻ എന്ന് ചിത്രീകരിച്ചിട്ടില്ല. പാമ്പ് എന്നുപറയുന്നത് ദൈവം സൃഷ്ടിച്ച ഒരു ജന്തു മാത്രമായിരുന്നു, പഴവും അതുപോലെ ദൈവത്തിൻ്റെ ഒരു സൃഷ്ടി തന്നെ.

എന്നാലോ പാമ്പ് കൗശലം ഏറിയ ജന്തു ആയിരുന്നു. പാമ്പിന്റ വാക്ക് കേട്ട്
ഹവ്വ ആദ്യം പാപം ചെയ്തു . എങ്കിലും മനുഷ്യർ പഴി മുഴുവൻ പാമ്പിനും പഴത്തിനും നൽകി സ്വയം നല്ലവർ ചമഞ്ഞ് ഇന്നും നടക്കുന്നു.

പാപം ചെയ്യാൻ വെമ്പിനിൽക്കുന്ന മാനവരാശിയുടെ വൈകല്യം അല്ലേ ഇവിടെ നമുക്ക് കാണാൻ സാധിക്കുന്നത്. ഈ വൈകല്യത്തെ മറച്ചുപിടിക്കാൻ കാരണങ്ങൾ തേടി പോകുന്നത് അതിലും വലിയ മറ്റൊരു വൈരുദ്ധ്യവും.

ഏദനിൽ ഉണ്ടായിരുന്നത് സാത്താന്യ ശക്തി അല്ല പ്രത്യുത അനുസരണക്കേട് എന്ന നിയമലംഘനം ആയിരുന്നു.
നന്മ തിന്മയോട് എതിർത്തു നിൽക്കുന്നുവെന്നും, ദൈവത്തിന് കൊള്ളാവുന്നവർ ആകണമെങ്കിൽ നന്മയോട് ചേർന്ന് നിൽക്കണം എന്നതിനും ഒരു ഉത്തമ ഉദാഹരണം ഏദനിൽ നിന്നു ലഭിക്കുകയുണ്ടായി.

എന്നാൽ നിങ്ങൾ മരിക്കാതിരിക്കേണ്ടതിന്നു തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം തിന്നരുതു, തൊടുകയും അരുതു എന്നു ദൈവം കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു.
( ഉല്പത്തി 3 : 3 )

3 But of the fruit of the tree which is in the midst of the garden, God hath said, Ye shall not eat of it, neither shall ye touch it, lest ye die.
( Genesis 3 : 3 )

ഹൗവ്വയെ തെറ്റിച്ച പാമ്പിനെ സാത്താൻ എന്ന് വിളിക്കുകയാണെങ്കിൽ. ദൈവം കഴിക്കരുതെന്ന് കല്പിച്ച ഫലം പറിച്ചെടുത്ത് കഴിച്ച് ഹവ്വായെയും, ആദമിനെയും സാത്താൻ എന്ന് വിളിക്കേണ്ടി വരും.

കാരണം ഫലത്തിൽ പാമ്പും, ഹവ്വയും പിന്നെ ആദവും തെറ്റ് ചെയ്തു.

ഇന്ന് നമ്മളോരോരുത്തരും പാപം ചെയ്യുന്നു അപ്പോൾ നമ്മളും സാത്താൻ എന്ന് വരുകയില്ല?

ഒരു ട്രാഫിക് സിഗ്നൽ മുൻപിൽ ഉണ്ട് എന്ന് സങ്കൽപ്പിക്കുക അവിടെ മൂന്ന് നിറങ്ങൾ കാണാം.
1. ചുവപ്പ്
2. ഓറഞ്ച്
3. പച്ച

സംയമനം പാലിച്ചു വേഗത കുറച്ച് നിയമങ്ങൾ പാലിച്ചുംകൊണ്ടും സാവധാനം
മുൻപോട്ടു പോയാൽ നിഷ്പ്രയാസം
ലക്ഷ്യത്തിൽ എത്തിച്ചേരാൻ കഴിയും എന്നതിൽ രണ്ടു പക്ഷം ഇല്ല.

അല്ലാത്ത പക്ഷം വേണമെങ്കിൽ ധൃതി കാട്ടി ചുവപ്പ് മറി കടന്നും പോകാം,
എന്നാലതിൻ്റെ വില കൊടുക്കേണ്ടി വരുന്നത് വളരെ വലുതായിരിക്കും. ഒപ്പം ലക്ഷ്യത്തിൽ എത്തിച്ചേരുക എന്നത്
ഘനമായി തോന്നുകയും ചെയ്യും.
അതിനപ്പുറം നിയമലംഘനം നടത്തിയതിനുള്ള ശിക്ഷ അനുഭവിക്കേണം എന്നത് നിയമ പുസ്തകത്തിൽ എഴുതപ്പെട്ടത് പോലെയിരിക്കും.

ഈ ലോകത്തിൻ്റെ നിയമസങ്കിതകൾ ഇത്രത്തോളം ഭീകരം ആണെങ്കിൽ, ചിന്തകൾക്ക് അതീതമായിരിക്കും സ്വർഗീയ സിംഹാസനത്തിൻ്റെ മുൻപിലുള്ള ന്യായവിധി.

ഈ ലോകത്തിൽ ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാൻ നമുക്ക് അവകാശം നൽകപ്പെട്ടിരിക്കുന്നു.

സ്വതന്ത്രരാണ് നാം
തികച്ചും സ്വതന്ത്രർ…

ലിജോ ജോസഫ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.