ചെറുകഥ: വാടകക്കല്ലറ | സജോ കൊച്ചുപറമ്പിൽ

കറന്നെടുത്ത കലര്‍പ്പില്ലാത്ത പശുവിന്‍പാല് മുന്നില്‍ നീട്ടപ്പെട്ട ഒഴിഞ്ഞ പാത്രങ്ങളിലേക്ക് പകര്‍ന്നു കഴിഞ്ഞപ്പോള്‍ ചിന്നമ്മയ്ക്കു നേരെ ആ കൈകളില്‍ നിന്നും നല്ല പിടയ്ക്കണ നോട്ടുകള്‍ നീണ്ടു . നിറഞ്ഞ ചിരിയോടെ അവയെല്ലാം ഏറ്റു വാങ്ങിയശേഷം ചിന്നമ്മ ഭിത്തിയില്‍ തൂക്കിയ കലണ്ടറിലേക്ക് കണ്ണു പായിച്ചു. കഴിഞ്ഞ മുപ്പതു ദിവസവും ചുവന്ന വട്ടത്തിനുള്ളില്‍ അടയാളപ്പെടുത്തി കഴിഞ്ഞിരിക്കുന്നു .ബാക്കി വന്ന അവസാന ദിനവും വൃത്തത്തിനുള്ളില്‍ രേഖപ്പെടുത്തി കലണ്ടര്‍ മറിച്ചു .
ഒരു മാസം അവസാനിച്ചിരിക്കുന്നു ,കണക്കു കൂട്ടലുകള്‍ ഒന്നും തെറ്റിയിട്ടില്ല ,എല്ലാ ചിലവുകളും കഴിച്ച് ബാക്കി വന്ന തുക അലമാരയിലെ കുടുക്കയില്‍ നിക്ഷേപിച്ചു . അന്നത്തെ വൈകിട്ടത്തെ കുടുംബപ്രാര്‍ത്ഥനയില്‍ വിങ്ങിപ്പൊട്ടി ചിന്നമ്മ കര്‍ത്താവിനോടു യാചിച്ചു. “കര്‍ത്താവെ എന്റെ ഈ അവസ്ഥയ്ക്കൊരു മാറ്റം വരുത്തേണമേ….” മുടങ്ങാത്ത ഈ യാചനയും കണ്ണുനീരും നിലവിളിയും കേട്ടിട്ട് കര്‍ത്താവ് അന്ന് ചിന്നമ്മയുടെ തോളില്‍ തട്ടിയിട്ട് ഒരുചോദ്യം
ഏത് അവസ്ഥയ്ക്കാ ചിന്നമ്മേ ഞാന്‍ മാറ്റം വരുത്തേണ്ടത് ?????
ചോദ്യം കേട്ട് തരിച്ചിരുന്നു പോയ ചിന്നമ്മ സ്ഥലകാലബോധം വീണ്ടെടുത്ത് ഒരു പറച്ചില്‍ എനിക്ക് ഒരുപാട് സമ്പത്തുവേണം കര്‍ത്താവെ…..

പുഞ്ചിരിതൂകിയ മുഖത്തോടെ കര്‍ത്താവ് ചിന്നമ്മയോട് പറഞ്ഞു ,വായുവില്‍ നിന്നും സമ്പത്ത് കോടുക്കുന്ന പരുപാടി എനിക്കില്ലെല്ലോ ചിന്നമ്മേ…
ഞാന്‍ മരിച്ചിട്ട് എന്നെ അടക്കിയ കല്ലറപോലും വാടകയ്ക്ക് എടുത്തതാ…

സജോ കൊച്ചുപറമ്പിൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.