കോവിഡ് വാക്സിൻ ഉത്പാധിപ്പിക്കുന്ന പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിൽ വൻ അഗ്നിബാധ

പൂണെ: കൊവിഷില്‍സ് വാക്സിന്‍ ഉത്പാദകരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പൂണെയിലെ പ്ലാന്‍്റില്‍ വൻ തീപിടുത്തം. ഉച്ചയ്ക്ക് ശേഷമാണ് പൂണെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ടെര്‍മിനല്‍ ഒന്നിന് സമീപം തീപിടുത്തമുണ്ടായത്. ഇന്ത്യയിലെ മൂന്ന് കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റു നിര കൊവിഡ് പോരാളികള്‍ക്കും വേണ്ട വാക്സിന്‍ ഉത്പാദിപ്പിക്കുന്നത് പൂണെയിലെ ഈ ഫാക്ടറിയില്‍നിന്നാണ്.

Download Our Android App | iOS App

ഫയര്‍ഫോഴ്സിന്‍്റെ പത്തോളം യൂണിറ്റുകള്‍ അഗ്നിബാധ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്നുണ്ട്. കൊവിഡ് ഉത്പാദനം നടക്കുന്ന പ്ലാന്റിന് തീ പിടിച്ചിട്ടില്ലെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃത‍ര്‍ വ്യക്തമാക്കി. അഗ്നിബാധയില്‍ ആള്‍നാശമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരും കുടുങ്ങി കിടക്കുന്നില്ലെന്നുമാണ് പ്രാഥമിക വിവരം.

-ADVERTISEMENT-

You might also like
Comments
Loading...