മുംബൈ :ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് നോർത്ത് വെസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തിലുള്ള വെർച്വൽ ഗോസ്പൽ മീറ്റിംഗും സംയുക്ത ആരാധനയും നവംബർ 27 മുതൽ 29 വരെ നടന്നു. സൂമിലൂടെയാണ് യോഗങ്ങൾ നടന്നത്.
Download Our Android App | iOS App
മഹാരാഷ്ട്ര & ഗോവ സെന്റർ മിനിസ്റ്റർ പാസ്റ്റർ ജേക്കബ് ജോണിന്റെ അധ്യക്ഷതയിൽ റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഡേവിഡ് കെ സമ്മേളനം ഉദ്ഘാടനം ചെയ്‌തു. പാസ്റ്റർ ജോ തോമസ്(ബാംഗ്ലൂർ), പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ(കേരളാ), പാസ്റ്റർ ജോണ്സണ് കെ സാമുവേൽ (മിനിസ്റ്റേഴ്‌സ് കൗണ്സിൽ ജനറൽ സെക്രട്ടറി,ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്) എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിച്ചു. ഗുജറാത്ത് സെന്റർ, മഹാരാഷ്ട്ര സെന്റർ, ബെൻസൻ ബാബു തുടങ്ങിയവർ ആരാധനയ്ക്ക് നേതൃത്വം നൽകി.

വിവിധ ദിവസങ്ങളിൽ ഗുജറാത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ ബെന്നി പി വി, റീജിയൻ സെക്രട്ടറി പാസ്റ്റർ വി പി കോശി തുടങ്ങിയവർ അധ്യക്ഷത വഹിച്ചു. നോർത്ത് സെൻട്രൽ റീജിയൻ മിനിസ്റ്റർ പാസ്റ്റർ ഏബ്രഹാം ദാനിയേൽ, നോർത്തേൻ റീജിയൻ മിനിസ്റ്റർ പാസ്റ്റർ എം ഡി സാമുവേൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. വിവിധ സെക്ഷനുകളിൽ പാസ്റ്റർമാരായ പോൾ നാരായൺ, വി എ അലക്സാണ്ടർ, പാസ്റ്റർ സ്റ്റീഫൻ ജോർജ്, സൈമൺ ജോർജ്, ബെൻസൻ ഡാനിയേൽ, പാസ്റ്റർ ബാബു സാമുവേൽ തുടങ്ങിയവർ പ്രാർത്ഥിച്ചു. പാസ്റ്റർ വി. പി കോശി(റീജിയൻ സെക്രട്ടറി) ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി. ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് സെന്ററുകൾ ചേർന്നതാണ് നോർത്ത് വെസ്റ്റ് റീജിയൻ.