നാം ക്രിസ്തുവിൽ വളരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്: ഡോ. കെ മുരളീധർ

ക്രൈസ്തവ എഴുത്തുപുര ഡൽഹി കൺവൻഷൻ സമാപിച്ചു

ഡൽഹി: ക്രിസ്തുവിലൂടെ മാത്രമാണ് നമ്മൾക്ക് വളർച്ച ഉണ്ടാകേണ്ടത് എന്ന് ഐസിപിഎഫ് പ്രസിഡന്റും ട്രൈബൽ മിഷൻസ് ഓഫ് ഇന്ത്യയുടെ സെക്രട്ടറിയുമായ ഡോ. കെ മുരളീധർ പ്രസ്താവിച്ചു. ക്രൈസ്തവ എഴുത്തുപുര ഡൽഹി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ 15 ന് ഓൺലൈനിലൂടെ നടന്ന ഏകദിന കൺവൻഷനിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. അബ്രാഹാം വിശ്വാസത്താൽ വളർച്ചയുടെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയത് പോലെ നാമും വിശ്വാസത്താൽ അടിയുറച്ചു ക്രിസ്തുവിൽ വളരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം ആണ്. ക്രിസ്തുവിലെ വളർച്ച തുടർമാന പ്രക്രീയ ആണ്. പ്രായത്തിന്റെ വളർച്ചയോടൊപ്പം ക്രിസ്തീയ സ്വഭാവത്തിലും ആത്മാവിന്റെ ഫലത്തിലും വളരേണ്ടതാണ് എന്ന് ‘ക്രിസ്തുവിൽ വളരുക’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി വിശ്വാസസമൂഹത്തെ ആഹ്വാനം ചെയ്തു.

കെ.ഇ ജനറൽ പ്രസിഡന്റ് ജെ.പി വെണ്ണിക്കുളം ഉദ്ഘാടനം ചെയ്ത കൺവൻഷനിൽ കെ.ഇ ഡൽഹി ചാപ്റ്റർ മിഷൻ കോർഡിനേറ്ററും ഐ.പി.സി ഡൽഹി സ്റ്റേറ്റ് സഭാ ശുശ്രൂഷകനുമായ പാസ്റ്റർ വർക്കി പി. വർഗീസ് അധ്യക്ഷനായിരുന്നു. കെ.ഇ ഡൽഹി ചാപ്റ്റർ ട്രഷറർ രഞ്ജിത് ജോയിയുടെ ആമുഖത്തോടെ കെ.ഇ ബിഹാർ ചാപ്റ്റർ പ്രസിഡന്റും ഐ.പി.സി എൻആർ ബീഹാർ സ്റ്റേറ്റ് സെക്രട്ടറിയുമായ പാസ്റ്റർ പ്രമോദ് കെ. സെബാസ്റ്റ്യൻ പ്രാർത്ഥിച്ച് യോഗം ആരംഭിച്ചു. കെ.ഇ മിഷൻ ഡയറക്ടർ ഇവാ. എബിൻ അലക്സ് കാനഡയും കെ.ഇ ഡൽഹി ചാപ്റ്റർ എക്സിക്യൂട്ടീയംഗവും ഡൽഹി ഫെയ്ത്ത് ഫെലോഷിപ്പ് ചർച്ച് സഭാ ശുശ്രൂഷകനുമായ പാസ്റ്റർ ബിനു ജോണും ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. കെ.ഇ ഡൽഹി ചാപ്റ്റർ പ്രസിഡന്റ് അനീഷ് വലിയപറമ്പിൽ സ്വാഗത പ്രസംഗവും കെ.ഇ ഡൽഹി ചാപ്റ്റർ സെക്രട്ടറി അഡ്വ. സുകു തോമസ് പ്രധാന പ്രാസംഗികനേ സദസ്സിന് പരിചയപ്പെടുത്തുകയും ചെയ്തു. കെ.ഇ പ്രൊജക്റ്റ് ഡയറക്ടറും ഡൽഹി ചാപ്റ്റർ മാനേജിങ് കോ-ഓർഡിനേറ്ററുമായ ഇവാ. ഫിന്നി കാഞ്ഞങ്ങാടും കെ.ഇ ജനറൽ എക്സിക്യൂട്ടീവ് അംഗം ജോൺസൺ വെടികാട്ടിലും ആശംസകളും കെ.ഇ ഡൽഹി ചാപ്റ്റർ ജോയിന്റ് സെക്രട്ടറി നോബിൾ സാം നന്ദിയും അറിയിച്ചു.

കെ.ഇ ജനറൽ സെക്രട്ടറി ഡാർവിൻ എം വിൽ‌സന്റെ പ്രാർത്ഥനയോടും കെ.ഇ കർണാടക ചാപ്റ്റർ കാര്യദർശി പാസ്റ്റർ ഭക്തവത്സലന്റെ ആശിർവാദത്തോടും ഡൽഹി കൺവൻഷൻ സമാപിച്ചു.
ക്രൈസ്തവ എഴുത്തുപുരയുടെ വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ സംപ്രേക്ഷണം ചെയ്ത കൺവൻഷനിൽ നൂറുക്കണക്കിന് ആളുകൾ തൽസമയം വിവിധ രാജ്യങ്ങളിൽ നിന്നും വീക്ഷിച്ചു. ഉത്തരേന്ത്യയിലെ വിവിധ സഭാ ശുശ്രൂഷകരും വിശ്വാസികളും ക്രൈസ്തവ എഴുത്തുപുരയുടെ വിവിധ യൂണിറ്റ്, ചാപ്റ്റർ, എക്സിക്യൂട്ടീവ് അംഗങ്ങളുടെയും സാന്നിധ്യം കൊണ്ടും കൺവൻഷൻ ശ്രദ്ധേയമായി.
കെ.ഇ ജനറൽ ജോയിന്റ് സെക്രട്ടറി സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ, കെ.ഇ ഗുജറാത്ത് ചാപ്റ്റർ മിഷൻ കോർഡിനേറ്റർ രെഞ്ചു, കെ.ഇ ഖത്തർ ചാപ്റ്റർ സെക്രട്ടറി ബൈജു എന്നിവർ യോഗത്തിന് വേണ്ട സാങ്കേതിക സഹായങ്ങൾ ചെയ്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.