മേരി ജോൺ നിത്യതയിൽ

പുനലൂർ: ചർച്ച് ഓഫ് ​ഗോഡ് കർണ്ണാടക സ്റ്റേറ്റ് വൈ.പി.ഇ. പ്രസിഡന്റും ബാം​​ഗ്ലൂർ സൗത്ത് സെന്റർ മിനിസ്റ്ററുമായ പാസ്റ്റർ ജോസഫ് ജോണിന്റെ മാതാവും ഇടമൺ തൈപ്പറമ്പിൽ ബേബി ജോണിന്റെ (റിട്ട. ഓഫീസ് സൂപ്രണ്ട്, എം.ഇ.എസ്) ഭാര്യയുമായ മേരി ജോൺ (74) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം നാളെ (12.11.2020) ഇടമൺ ചർച്ച് ഓഫ് ​ഗോഡ് ഹാളിലെ ശുശ്രൂഷകൾക്കു ശേഷം 12 ന് പ്ലാച്ചേരി ദൈവസഭാ സെമിത്തേരിയിൽ നടത്തപ്പെടും.

Download Our Android App | iOS App

മറ്റു മക്കൾ: പോൾ ജോൺ (ബീഹാർ), തോമസ് ജോൺ (ഫിനാൻസ് ഓഫീസർ, റബ്കോ കോട്ടയം), സൂസമ്മ ജോൺ (ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ), എലിസബത്ത് ജോൺ (ബാം​ഗ്ലൂർ). മരുമക്കൾ: മറിയാമ്മ തോമസ് (എ.ഐ.ഐ.എം.എസ് ഭുവനേശ്വർ), മാത്യു ജോസഫ് (കൊട്ടാരക്കര), സ്മിത ജോസഫ്, ജോസ് ജോർജ്ജ് (ബാം​ഗ്ലൂർ).
ആ​ഗോള വ്യാപകമായ ക്രൈസ്തവ എഴുത്തുപുര കുടുംബത്തിന്റെ ദുഖവും പ്രത്യാശയും അറിയിക്കുന്നു.

-ADVERTISEMENT-

You might also like
Comments
Loading...