ബഹ്‌റിന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ അന്തരിച്ചു

മനാമ : ബഹ്‌റിന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ അന്തരിച്ചു. 84 വയസ്സായിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു എന്ന റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരിലാണ്. ബഹ്‌റിന്‍ സര്‍ക്കാരിന്റെ വാര്‍ത്താ ഏജന്‍സിയാണ് മരണവിവരം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ ചികിത്സയിലായിരുന്നു. അന്തരിച്ച പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി ഹമദ് രാജാവ് രാജ്യത്ത് ഒരാഴ്ച ദുഃഖാചരണവും മൂന്നുദിവസം അവധിയും പ്രഖ്യാപിച്ചു.

1970മുതല്‍ അദ്ദേഹം ബഹ്‌റിന്റെ പ്രധാനമന്ത്രിയാണ്. രാജ്യം സ്വതന്ത്രമാകുന്നതിന് ഒരു വര്‍ഷം മുമ്പാണ് അദ്ദേഹം പ്രധാനമന്ത്രി പദം ഏറ്റെടുത്തത്. 2011ലെ അറബ് വസന്ത സമയത്ത് സര്‍ക്കാരിന് എതിരായി ഉയര്‍ന്ന പ്രക്ഷോഭത്തെ അതിജീവിച്ച ഭരണാധികാരിയാണ്.

പ്രധാനമന്ത്രിയുടെ മരണത്തിൽ രാജ്യം ഒരാഴ്ച ദുഃഖം ആചരിക്കുമെന്ന് ബഹ്റിൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ പ്രഖ്യാപിച്ചു. പ്രധാനമന്ത്രയോടുള്ള ബഹുമാന സൂചകമായി പതാക പാതി താഴ്ത്തിക്കെട്ടുകയും സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെക്കുകയും ചെയ്തു. വ്യാഴാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുകയില്ല.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.