ഇന്നത്തെ ചിന്ത : കൈക്കൂലി രത്നമോ? | ജെ.പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 17:8 സമ്മാനം വാങ്ങുന്നവന്നു അതു രത്നമായി തോന്നും; അതു ചെല്ലുന്നെടത്തൊക്കെയും കാര്യം സാധിക്കും.

Download Our Android App | iOS App

കൈക്കൂലി ഇന്ന് ലോകത്താകമാനം ബാധിച്ചിരിക്കുകയാണ്. ഇന്ന് ഇതു ആത്മീയ മേഖലയിലും ഉണ്ട് എന്നത് നിഷേധിക്കാനാവില്ല. സമ്മാനം കൊടുത്തു മറ്റുള്ളവർക്കെതിരെ വിരൽ ചലിപ്പിക്കാനും ഇതിനു ശക്തിയുണ്ട്. പാവപ്പെട്ടവന്റെ ന്യായം മറിച്ചു കളയുവാൻ കൈക്കൂലി വാങ്ങുന്നവന് അതു രത്നമായി തോന്നിയേക്കാം എങ്കിലും അതുമൂലം ദുഃഖത്തിൽ ആകുന്നവർ നിരവധിയാണ്. ജീവിതത്തിൽ പല കാര്യങ്ങളും ഇങ്ങനെ സാധിച്ചെടുക്കാമെന്നു ശലോമോൻ പറയുന്നു. ഇതിനെ പരിഹസിച്ചു കൊണ്ടു അദ്ദേഹം വീണ്ടും പറയുന്നത് ശ്രദ്ധിക്കുക:

post watermark60x60

വാക്യം 23: ദുഷ്ടൻ ന്യായത്തിന്റെ വഴികളെ മറിക്കേണ്ടതിന്നു ഒളിച്ചുകൊണ്ടുവരുന്ന സമ്മാനം വാങ്ങുന്നു.

ചുരുക്കത്തിൽ ഇതു വാങ്ങുന്നവൻ ദുഷ്ടന്റെ പ്രവർത്തിയത്രെ ചെയ്യുന്നത്.
പ്രിയരെ, ന്യായം മറിച്ചു കളയുന്ന ഈ വഴിയിൽ ആരും വീണുപോകരുത്.

ധ്യാനം : സദൃശ്യവാക്യങ്ങൾ 17
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like
Comments
Loading...