ക്രൈസ്തവ എഴുത്തുപുര യൂ.കെ ചാപ്റ്റർ പ്രവർത്തനം ആരംഭിച്ചു

ബ്രിട്ടൻ: ക്രൈസ്തവ എഴുത്തുപുരയുടെ യൂറോപ്പിലെ ആദ്യ പ്രവർത്തനവുമായി യു.കെ ചാപ്റ്റർ പ്രവർത്തനം ആരംഭിച്ചു. ഇന്നലെ സൂം പ്ലാറ്റ്ഫോമിൽ നടന്ന മീറ്റിംഗ് പാസ്റ്റർ ജെഫി ജോർജ് പ്രാർത്ഥിച്ചാരംഭിച്ചു. ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റ് പാസ്റ്റർ ജെ.പി വെണ്ണിക്കുളം അധ്യക്ഷത വഹിച്ചു. യു കെ മലയാളി പെന്തക്കോസ്‌തൽ അസോസിയേഷൻ പ്രസിഡന്റ് പാസ്റ്റർ ബാബു സക്കറിയ ചാപ്റ്റർ പ്രവർത്തന ഉദ്ഘാടനം ചെയ്തു. എഴുത്തുകാർ ആത്മീക നിലവരാമുള്ളവർ ആയിരിക്കണമെന്നും, ക്രൈസ്തവ എഴുത്തുപുര യുവാക്കളെ ആകർഷിക്കുന്ന പ്രസ്ഥാനം ആണെന്നും ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. പ്രിൻസ് യോഹന്നാൻ സ്വാഗതം ആശംസിച്ചു. ഇമ്മാനുവേൽ കെ.ബി, എബിൻ അലക്സ് എന്നിവർ ആരാധന നയിച്ചു. പാസ്റ്റർ റെജി ശാസ്താംകോട്ട വചനം ശുശ്രുഷിച്ചു. നമ്മുടെ പ്രശ്നക്കാളേക്കാൾ വലിയതാണ് അതിന് പരിഹാരം തരുന്ന ദൈവം എന്ന് അദ്ദേഹം പറഞ്ഞു.പ്രവർത്തന വിശദീകരണം ജനറൽ സെക്രട്ടറി ഡാർവിൻ വിൽസൺ നൽകി. പ്രോജക്ട് ഡയറക്ടർ ഇവാ. ഫിന്നി കാഞ്ഞങ്ങാട് യു കെ ടീമിനെ പരിചയപ്പെടുത്തി. പാസ്റ്റർ ജയിസ് ജോർജ് അനുഗ്രഹ പ്രാർത്ഥന നടത്തി. പാസ്റ്റർ ജോ കുര്യൻ, പാസ്റ്റർ ജെയിംസ് സാമുവേൽ, പാസ്റ്റർ ഗോഡ്‌ലീ ചെറിയാൻ, ഡെൻസിൽ വിൽസൺ, കെ ഇ ജനറൽ ട്രഷറർ പാസ്റ്റർ ബ്ലെസ്സൻ ചെറിയനാട് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ബിജോയ് തങ്കച്ചൻ കൃതജ്ഞത അറിയിച്ചു. പാസ്റ്റർ ജോ കുര്യൻ സമാപന പ്രാർത്ഥന നടത്തി.വിവിധ രാജ്യങ്ങളിൽ നിന്നുളളവർ ഈ മീറ്റിംഗിൽ പങ്കെടുത്തു.

-ADVERTISEMENT-

You might also like