കേരള സ്റ്റേറ്റ് പി.വൈ.പി.എയുടെ ടി.വി ചലഞ്ച് & ഐ. റ്റി ചലഞ്ച് ആലപ്പുഴ വെസ്റ്റ് സെന്ററിൽ പാസ്റ്റർ എബ്രഹാം ജോർജ്ജ് ഉത്‌ഘാടനം ചെയ്തു

ആലപ്പുഴ: ഓൺലൈൻ വിദ്യാഭ്യാസത്തിനു സാമ്പത്തികമായ ബുദ്ധിമുട്ട് അനുഭവിക്കുന്ന രണ്ട് വിദ്യാർത്ഥികൾക്ക് സംസ്ഥാന പി.വൈ.പി.എയുടെ വകയായി രണ്ടു ടി.വിയും ഐ.റ്റി ചലഞ്ച് ഏറ്റെടുത്ത ഐ.പി.സി ആലപ്പുഴ വെസ്റ്റ് സെന്ററിന്റെ വകയായി ഒരു വിദ്യാർത്ഥിക്ക് സ്മാർട്ട്‌ ഫോണും വിതരണം ചെയ്തു രണ്ടാം ഘട്ടം പൂർത്തിയായി.

സംസ്ഥാന പി.വൈ.പി.എയ്ക്ക് വേണ്ടി ആലപ്പുഴ വെസ്റ്റ് സെന്ററിൽ പദ്ധതി സ്പോൺസർ ചെയ്തത് ജോർജ്ജ് മത്തായി (സി.പി.എ) ആണ്.

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അഞ്ച് വിദ്യാർത്ഥികൾക്ക് കൂടി അദ്ദേഹം ടി.വി സ്പോൺസർ ചെയ്തിട്ടുണ്ട്.

ആലപ്പുഴയിൽ നടന്ന വിതരണം ആലപ്പുഴ വെസ്റ്റ് സെന്റർ മിനിസ്റ്റർ പാസ്റ്റർ എബ്രഹാം ജോർജ്ജ് ഉത്‌ഘാടനം ചെയ്തു.

സംസ്ഥാന പി.വൈ.പി.എ സെക്രട്ടറി സുവി. ഷിബിൻ ജി. ശാമുവേൽ, ട്രഷറർ വെസ്‌ലി പി. എബ്രഹാം, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ തോമസ് ജോർജ്ജ് കട്ടപ്പന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

സംസ്ഥാന പി.വൈ.പി.എ ജനറൽ കോ-ഓർഡിനേറ്ററും ആലപ്പുഴ മേഖലാ പ്രസിഡന്റുമായ ജസ്റ്റിൻ രാജ്, ആലപ്പുഴ മേഖലാ പി.വൈ.പി.എ വൈസ്-പ്രസിഡന്റും കേരള സ്റ്റേറ്റ് ചാരിറ്റി ബോർഡ്‌ ചെയർമാനുമായ പാസ്റ്റർ മനു വർഗീസ്, സെക്രട്ടറി മാത്യു വർഗീസ്, കൊട്ടാരക്കര മേഖലാ വൈസ് പ്രസിഡന്റ് ബ്ലെസ്സൻ ബാബു, പി.വൈ.പി.എ ഓഫീസ് സെക്രട്ടറി പാസ്റ്റർ വിക്ടർ മലയിൽ, എഡ്യൂക്കേഷൻ ബോർഡ് ചെയർമാൻ ബ്ലെസ്സൻ മാത്യു, ആലപ്പുഴ വെസ്റ്റ് സെന്റർ പി.വൈ.പി.എ വൈസ് പ്രസിഡന്റ് പാസ്റ്റർ ഷിജുമോൻ സി.ജെ, ക്രൈസ്തവ എഴുത്തുപുര ജനറൽ സെക്രട്ടറി ഡാർവിൻ എം. വിൽ‌സൺ എന്നിവർ ആശംസകൾ അറിയിച്ചു.

സ്പോൺസർമാരെ കണ്ടെത്തി വരും ദിവസങ്ങളിൽ ഈ പ്രവർത്തനങ്ങൾ കേരളത്തിലെ മറ്റു മേഖലകളിലേക്കും വിശാലമാക്കുവാൻ സംസ്ഥാന പി.വൈ.പി.എ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.