ലേഖനം: ഒരു കുഷ്ഠരോഗി തിരിച്ചോടുന്നു | സുനില്‍ വര്‍ഗ്ഗിസ്, ബംഗ്ലൂര്‍

ലോമോന്‍യഹോവയുടെ ആലയവും രാജധാനിയും പണി തീര്‍ത്തതിനുശേഷം യഹോവ ശലോമോന്പ്രത്യക്ഷനായി ( 2 ദിന.7:11-22) അതിമനോഹരമായി പണിത ആലയത്തെക്കുറിച്ചോരാജധാനിയുടെ ഭംഗിയെക്കുറിച്ചോ യഹോവയ്ക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല.ശലോമോന്‍ ആലയം പണിയാനായി തിരഞ്ഞെടുത്ത സ്ഥലം യഹോവയ്ക്ക്സ്വീകാര്യമായിരുന്നു. എന്നാല്‍ യഹോവ അരുളിചെയ്തത്  മറ്റു ചിലതായിരുന്നു.തന്റെ കോപം കാരണം മഴ പെയ്യാതിരിക്കേണ്ടതിന് ആകാശം അടയ്ക്കുകയോ ദേശംനശിപ്പിക്കേണ്ടതിന് വെട്ടുകിളികളോട് കല്പിക്കുകയോ ജനത്തിനിടയില്‍ മഹാമാരിവരുത്തുകയോ ചെയ്താല്‍ ജനം എല്ലാം തങ്ങളെ തന്നെ താഴ്ത്തി പ്രാര്‍ത്ഥിച്ച്യഹോവയുടെ മുഖം അന്വേഷിക്കേണം എന്ന ഉപദേശമായിരുന്നു യഹോവയ്ക്ക്കല്പിക്കാനുണ്ടായിരുന്നത്.

എന്റെ നാമം വിളിയ്ക്കപ്പെട്ടിരിക്കുന്ന എന്റെജനം എന്നാല്‍ യഹോവ പറയുന്നത്. അതേ ജനം ദൈവത്തിന്റെ കൈകളില്‍ നിന്ന്അനുഗ്രഹങ്ങള്‍ പ്രാപിച്ചുകൊണ്ടിരുന്നപ്പോള്‍ തന്നെ ദൈവത്തെമറക്കുകയായിരുന്നു പതിവ്. പണ്ടും അത് അങ്ങനെ തന്നെയായിരുന്നു. സ്വര്‍ഗ്ഗീയഭക്ഷണമായ മന്നയും പിന്നീട് ഇറച്ചിയും ഒക്കെ കിട്ടിയിട്ടും അവര്‍പിറുപിറുക്കുകയും വിഗ്രഹത്തെ ഉണ്ടാക്കി അഴിഞ്ഞാടുകയും ചെയ്തിരുന്നുവല്ലോ.യഹോവ നല്കിയ അനുഗ്രഹങ്ങള്‍ മരുഭൂമിയില്‍ അവര്‍ പ്രാപിച്ചു. എന്നാല്‍യഥാര്‍ത്ഥ അനുഗ്രഹമായിരുന്ന കനാന്‍ കൈവശമാക്കുവാന്‍ ഒരു കാലേബും യോശുവയുംമാത്രമേ ആ തലമുറയില്‍ പെട്ടവരായി ഉണ്ടായിരുന്നുള്ളു. ഇവിടെ ശലോമോന്റെകാലഘട്ടത്തില്‍ എത്തിനില്‍ക്കുന്ന അതേ യിസ്രായേല്‍ മക്കള്‍ പിന്നെയുംയഹോവയെ മറന്ന് അവന്‍ നല്കുന്ന താല്ക്കാലിക അനുഗ്രഹത്തില്‍ മുഴുകി ദൈവത്തെവിട്ടുതിരിയുമെന്ന് യഹോവ അറിഞ്ഞിരുന്നു. പണ്ടുമുതലേ യിസ്രായേല്‍ മക്കള്‍ദൈവത്തെ അകറ്റി നിര്‍ത്തി ദൈവീക അനുഗ്രഹത്തെ മാത്രംആഗ്രഹിക്കുന്നവരായിരുന്നു. അതുകൊണ്ട് തന്നെ ശലോമോന് ദൈവത്തിന്റെ മുഖംഅന്വേഷിക്കേണ്ടതിന്റെ ആവശ്യകത യഹോവ വെളിപ്പെടുത്തുന്നു.
നാമുംഅങ്ങനെയാണ് ദൈവത്തിന്റെ സാന്നിദ്ധ്യമോ സൗഹൃദമോ ആഗ്രഹിക്കാറില്ല. പക്ഷേനമ്മുടെ പ്രാര്‍ത്ഥനകളില്‍ നിരത്തുന്ന ആ വലിയ ലിസ്റ്റ് നിവര്‍ത്തിക്കുവാന്‍ദൈവം വേണം താനും. നാം അപേക്ഷിക്കുന്ന എല്ലാം തരുന്ന അനുഗ്രഹത്തിന്റെ ഒരുകലവറയായി ദൈവത്തെ കാണുവാന്‍ നാം ഇഷ്ടപ്പെട്ടുപോകുന്നു. അനുഗ്രഹിക്കുകമാത്രം ചെയ്യുന്ന ഒരു ദൈവത്തെ നാം ആഗ്രഹിക്കുമ്പോള്‍ ദൈവത്തെ (ദൈവീകാനുഗ്രഹത്തെ അല്ല) അന്വേഷിക്കുന്ന ബുദ്ധിമാന്മാരെ ദൈവവും തിരയുന്നു.

ലൂക്കോസ്സുവിശേഷം 17-ാം അദ്ധ്യായത്തില്‍ (17:11-19) ഇതിനോട് ബന്ധപ്പെട്ടഹൃദയാര്‍ദ്രമായ ചില സംഭവങ്ങള്‍ സുവിശേഷകന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യേശുഒരിക്കല്‍ യെരുശലേമിലേക്ക് പോകുമ്പോഴാണ് ആ സംഭവം നടക്കുന്നത്. ശമര്യയ്ക്കുംഗലീലയ്ക്കും നടുവിലുള്ള ഒരു ഗ്രാമത്തില്‍വെച്ച് പത്ത് കുഷ്ഠരോഗികളായപുരുഷന്മാര്‍ അവന് എതിരേവന്നു. ‘യേശു നായകാ കരുണയുണ്ടാകേണമേ’ എന്ന അവരുടെനിലവിളിയില്‍ മനസ്സലിഞ്ഞ് യേശു അവരോട്, നിങ്ങള്‍ പോയി പുരോഹിതന്മാര്‍ക്ക്നിങ്ങളെ തന്നെ കാണിക്കുവിന്‍ എന്ന് പറഞ്ഞു.
‘അശുദ്ധന്‍, അശുദ്ധന്‍’ എന്ന് രോഗമുള്ള നാള്‍ ഒക്കെയും (ലേവ്യ 13:45) വിളിച്ചുപറഞ്ഞു നടക്കേണ്ടഅവര്‍ ഇപ്പോള്‍ കരുണയുണ്ടാകേണമേ എന്ന് നിലവിളിക്കുന്നു. കുഷ്ഠരോഗിപാര്‍ക്കേണ്ടത് പാളയത്തിന് പുറത്തായിരിക്കേണം.

ഇങ്ങനെയുള്ളവര്‍ശുദ്ധമായതിനുശേഷമേ പുരോഹിതന്റെ അടുക്കലേക്ക് ശുദ്ധീകരണം കഴിയുവാനായിചെല്ലാവൂ. പക്ഷേ യേശു പത്തുപേരോടും പുരോഹിതന്മാര്‍ക്ക് നിങ്ങളെത്തന്നെകാണിക്കുവിന്‍ എന്ന് പറയുന്നു. യേശു കുഷ്ഠം മാറുവാനായി പ്രാര്‍ത്ഥിച്ചില്ല.അവര്‍ പുരോഹിതന്മാരുടെ അരികിലേക്ക് യാത്ര തിരിക്കുമ്പോള്‍ അവരുടെ കുഷ്ഠംമാറിയിരുന്നില്ല. പക്ഷേ യേശുവിന്റെ വാക്കു പ്രകാരം സൗഖ്യം ആകുന്നതിന്മുന്‍പു തന്നെ സൗഖ്യമായവര്‍ പുരോഹിതനെ കാണിക്കുവാന്‍ പോകുന്നതുപോലെ അവര്‍യാത്ര തുടങ്ങി. ലൂക്കോസ് എഴുതുന്നു. അവര്‍ പോകയില്‍ തന്നെ അവരിലെശുദ്ധീകരണം സംഭവിച്ചു. ലേവ്യ 13:47-59-ല്‍ പറയുന്ന ക്രമത്തിലുള്ള കുഷ്ഠലക്ഷണങ്ങള്‍ ഒന്നും തന്നെ അപ്പോള്‍ അവരില്‍ ഉണ്ടായിരുന്നില്ല. പത്ത് പേരുംതങ്ങള്‍ ശുദ്ധിയുള്ളവരായത് കണ്ട് അത്ഭുതപ്പെട്ടുകാണും.

സ്വന്തപ്പെട്ടവരേയുംപ്രിയപ്പെട്ടവരെയും വിട്ട് പാളയത്തിനു പുറത്ത് ഏകാന്തജീവിതംകഴിച്ചിരുന്നവര്‍ പെട്ടെന്ന് പുരോഹിതനെ കാണുവാന്‍ വെമ്പല്‍ കൊണ്ടു.പുരോഹിതന്‍ അവര്‍ക്കായി കുഷ്ഠശുദ്ധീകരണം ചെയ്തു കഴിഞ്ഞാല്‍ പിന്നീട്പാളയത്തിന് അകത്തേക്ക് അവര്‍ക്ക് ചെല്ലാം. പ്രിയപ്പെട്ടവരുമായിഉണ്ടായിരുന്ന നഷ്ടപ്പെട്ട ആ ജീവിതം പുനരാരംഭിക്കുവാന്‍ അവര്‍തിടുക്കപ്പെട്ടു. ലേവ്യ 14:1 മുതല്‍ വായിക്കുമ്പോള്‍കുഷ്ഠശുദ്ധീകരണത്തിനായി നിരവധി കാര്യങ്ങളാണ് ചെയ്യേണ്ടത് എന്ന്മനസ്സിലാക്കുവാന്‍ കഴിയും. പക്ഷേ ആ പത്ത് പേരില്‍ ഒരുവന്‍ അവനിലുണ്ടായസൗഖ്യത്തോട് പ്രതികരിച്ചത് മറ്റ് ഒമ്പത് പേരേയുംപോലെ ആയിരുന്നില്ല.
ശരീരത്തില്‍സൗഖ്യം സംഭവിക്കുന്നത് അറിഞ്ഞ് അവന്‍ ഉച്ചത്തില്‍ ദൈവത്തെമഹത്വപ്പെടുത്തിയതായി നാം വായിക്കുന്നു. പിന്നീട് നാം കാണുന്നത് അവന്‍തിരിച്ചോടുന്നതായിട്ടാണ്. സൗഖ്യം നല്‍കിയ യേശുവിന് കണ്ടിട്ട് ഇനികാര്യമില്ല. അടുത്ത പടി എത്രയും വേഗം പുരോഹിതന്മാരെ കാണുക എന്നതാണ്. പക്ഷേയെരുശലേമിലേക്ക് പോകുകയായിരുന്ന യേശുവിന് പിന്നാലെ, യേശുവിനെ അന്വേഷിച്ച്അവന്‍ പോയവഴിയേ ഈ കുഷ്ഠരോഗി ഓടികാണും. യേശുവിനെ കണ്ടപ്പോള്‍ അവന്‍യേശുവിന്റെ കാല്ക്കല്‍ വീണ് നന്ദി പറഞ്ഞു. ഓടിയെത്തിയവന്‍ശമര്യക്കാരനായിരുന്നു. ഇവിടെ യേശു ചോദിക്കുന്ന ചോദ്യം ഇന്നും പ്രസക്തമാണ്. ‘പത്ത് പേര്‍ ശുദ്ധരായില്ലയോ, ഒമ്പത് പേര്‍ എവിടെ?’ എന്ന ചോദ്യം.
തന്നിലൂടെഅനുഗ്രഹമോ വിടുതലോ പ്രാപിച്ചവര്‍ തന്നെ അന്വേഷിച്ചെത്തുമെന്ന് യേശു ഇന്നുംപ്രതീക്ഷിക്കുന്നുണ്ട്. മറ്റ് ഒമ്പതുപേരും എത്രയുംവേഗം പുരോഹിതനെ കണ്ട്ശുദ്ധീകരണം കഴിച്ച് പാളയത്തിനകത്തേക്ക് പോകുവാന്‍ ആഗ്രഹിച്ചപ്പോള്‍ ഒരുവന്‍സൗഖ്യമാക്കിയ യേശുവിന് ഒന്നുകൂടി കാണണമെന്ന് വെമ്പി.
ദൈവമുഖംഅന്വേഷിക്കുന്നവര്‍, ദൈവത്തെ ആവശ്യപ്പെടുന്നവര്‍ ഇന്ന് കുറയുകയാണ്. നാംകേള്‍ക്കുന്ന ഏറിയ പ്രസംഗത്തിലും നമ്മുടെ ഗുരുനാഥന്മാര്‍ അനുഗ്രഹിക്കുന്നയേശുവിനെ കുറിച്ച് മാത്രം പറയുന്നു. വാസ്തവമാണ്. യേശു അനുഗ്രഹിക്കുന്നവനാണ്. പക്ഷേ നമ്മുടെ ലക്ഷ്യം അനുഗ്രഹം മാത്രമാകുന്നു. ആഅനുഗ്രഹത്തിലൂടെ അഭിവൃദ്ധിയിലൂടെ സമൂഹത്തില്‍ മാനിക്കപ്പെടുവാന്‍ നാംവെമ്പുന്നു. പല ആവശ്യങ്ങള്‍ക്കായി പലതരം ഉപകരണങ്ങള്‍ നാംഉപയോഗിക്കുന്നതുപോലെ യേശുവിനെയും ഉപയോഗിക്കുവാന്‍ നാം പ്രാര്‍ത്ഥിക്കുന്നുപാടുന്നു പിന്നെ കരയുന്നു.

ഒരിയ്ക്കല്‍ ശിഷ്യന്മാര്‍ യേശുവിനോട്ചോദിച്ചു. ‘ഞങ്ങള്‍ക്ക് എന്ത് കിട്ടും’ എന്ന്. (മത്തായി 19: 2728) അത്പെന്തെക്കോസ്തിനു മുന്‍പായിരുന്നു. ഞങ്ങള്‍ സകലവും വിട്ട് നിന്നെഅനുഗമിച്ചിരിക്കുന്നു. പടകും വലയും എല്ലാം ഉപേക്ഷിച്ചിരിക്കുന്നു.എല്ലാവര്‍ക്കും അനുഗ്രഹങ്ങള്‍ നല്‍കുന്ന യേശു അവര്‍ക്കെന്തുനല്‍കും എന്നത്അവര്‍ കൈവിട്ടുകളഞ്ഞതുമായി താരതമ്യപ്പെടുത്തിയുള്ള ചോദ്യമായിരുന്നു.എന്നാല്‍ യേശുവിന്റെ മറുപടി, മനുഷ്യപുത്രന്‍ തന്റെ മഹത്വത്തിന്റെസിംഹാസനത്തില്‍ ഇരിയ്ക്കുമ്പോള്‍ ലഭിക്കുന്നതിനെക്കുറിച്ചായിരുന്നു.
ഒടുവില്‍പെന്തെക്കോസ്ത് നാള്‍ വന്നു കഴിഞ്ഞപ്പോള്‍ തങ്ങള്‍ക്ക് എന്ത് കിട്ടും എന്നക്രമത്തിലല്ല, സ്വന്തപ്രാണനെ വരെ എങ്ങനെ ദൈവത്തിനായി കൊടുക്കാം എന്നചിന്തയോടെയാണവര്‍ നടന്നത്. ഈ ഭൂമിയില്‍ ലഭിക്കുന്ന അനുഗ്രഹങ്ങളൊക്കെദൈവത്തിന്റെ നോട്ടത്തില്‍ നശിയ്ക്കുന്നതും വിലയില്ലാത്തതുമാണെന്ന് അവര്‍തിരിച്ചറിഞ്ഞു. ഈ ലോകത്തില്‍ അവര്‍ പല രീതിയില്‍ ക്ലേശമനുഭവിക്കുകയുംദാരുണമായി കൊല്ലപ്പെടുകയും ചെയ്തു. മരുഭൂമിയില്‍ വച്ച് യിസ്രായേല്‍മക്കള്‍ക്ക് മന്നയും ഇറച്ചിയും കിട്ടിയതുപോലെ ചില കാര്യങ്ങള്‍ ജീവിതയാത്രഅവസാനിക്കുന്ന നിമിഷം വരെ അനുഭവിക്കുവാനായി ശിഷ്യന്മാര്‍ തേടി നടന്നില്ല.മരണം വാസ്തവത്തില്‍ യഥാര്‍ത്ഥ ജീവിതത്തിന്റെ ആരംഭമാണല്ലോ. അവിടെ എന്ത്ലഭിയ്ക്കും എന്ന ചോദ്യത്തിനു മാത്രമായിരുന്നു പ്രവൃത്തി 2 അദ്ധ്യായത്തിനുശേഷം അവര്‍ നല്കിയ പ്രസക്തി.
തിരിച്ചോടുന്നകുഷ്ഠരോഗിയ്ക്ക് മറ്റുള്ളവരെപ്പോലെ കുടുംബം കാണും ശുദ്ധീകരണം കഴിഞ്ഞ്എത്രയും വേഗം തന്റെ സ്വന്തക്കാരുടെ അടുത്തേക്ക് പോകണം എന്ന് അവനുംആഗ്രഹിച്ചുകാണും. എന്നാല്‍ അതിനെക്കാള്‍ ഉപരിയായി സൗഖ്യം തന്നവന്റെകാല്‍ക്കല്‍ സമര്‍പ്പണത്തിന്റെ ഒരിറ്റു കണ്ണീരു വീഴ്ത്താന്‍ അവന്‍തയ്യാറായി.

 പിന്‍കുറിപ്പ്:
ഈ ഭൂമിയില്‍ ദൈവം തരുന്ന അനുഗ്രഹങ്ങള്‍എല്ലാം നമ്മുടെ മരണത്തോടെ അവസാനിക്കുന്നതാണ്. മരണം കഴിഞ്ഞുംനമ്മോടുകൂടെയുണ്ടായിരിക്കുന്നത്ത് അവന്റെ സാന്നിദ്ധ്യം മാത്രമായിരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.