ചെറുകഥ: ഒറ്റുകാരൻ… | ‌ആശിഷ് ജോസഫ്

എന്തിനായിരുന്നു ഞാൻ അത് ചെയ്തത് ‘
കൈകൾക്ക് ബലം നഷ്ടപ്പെട്ടിരിക്കുന്നു , കാലുകൾ തറയിൽ ഉറക്കുന്നില്ല, കണ്ണുകൾക്കു ഭാരം ഏറിയിരിക്കുന്നു .
ഇന്നലെ വരെ ആരൊക്കെയോ സ്വന്തമെന്നു പറയാൻ ഉണ്ടായിരുന്നു എനിക്ക്..,
ജീവിതത്തെ ആസ്വാദനത്തോടെ കണ്ടു തുടങ്ങിയതാണ്. കഴിക്കുവാൻ ആഹാരത്തിന്റെ കുറവായിരുന്നോ ? ‘അല്ല ‘
ജീവിതം സുഗമമായി പോകുന്നില്ലായിരുന്നോ, എന്നിട്ടും…?
ഉള്ളിലെ ഈ നീറ്റൽ പകുത്തെടുക്കാൻ ഇനി ആരും ഇല്ല. ഞാൻ അനുഭവിക്കുന്ന വേദനയുടെ നൂറു മടങ് ഇപ്പോൾ അവൻ ‘ അനുഭവിക്കുന്നുണ്ടാകും, ശരീരത്തിന്റെ മുറിവിനേക്കാളും അവനെ ബാധിച്ചത് എന്റെ കൈകളുടെ പ്രവർത്തിയായിരുന്നിരിക്കണം…
എല്ലാം തുടങ്ങിയത് ആ നശിച്ച പണത്തോടുള്ള ആർത്തി മൂലമാണ് , ജീവിക്കാൻ കൊതിച്ചു പോയി …
സ്വന്ത ബന്ധങ്ങൾക്ക് വില കൊടുക്കാതിരുന്ന മൂഡ്ഡൻ ..

post watermark60x60

അവൻ എനിക്ക് ആരായിരുന്നു , അപ്പനോ , സഹോദരനോ, കൂട്ടുകാരനോ,…. എല്ലാമായിരുന്നില്ലേ….
ഞാൻ അവനെ വിളിച്ചിരുന്നത് ‘നാഥാ’ എന്നായിരുന്നില്ലേ. അവനു ഞാൻ ഒരു മകനെപ്പോലെ ആയിരുന്നില്ലേ …..
എന്തെ ഞാൻ ഓർക്കാതെ പോയി ….
ചതിയുടെ കാറ്റുകൾ വീശുവാൻ തുടങ്ങിയ സമയം തന്നെ അവൻ എന്നെ വിലക്കിയതല്ലേ …. അത്യാഗ്രഹം ..അതാണ് എല്ലാത്തിനും കാരണമായത്…

പലവട്ടം അവൻ അവരുടെ കയ്യിൽ നിന്നും ഊർന്നു മാറിയത് ഞാൻ കണ്ടിട്ടുണ്ട് , ഇതും അതുപോലെയാകും എന്നല്ലേ ഞാൻ വിചാരിച്ചത്, എന്തെ അവനു രക്ഷപെടാൻ തോന്നിയില്ല… ശീമോൻ വാളെടുത്തിട്ടും അത് തിരിച് വെപ്പിച്ചത് അവന്റെ കുറ്റം തന്നെയല്ലേ…
അവനും രക്ഷപ്പെടും, പണവും കിട്ടും എന്ന എന്റെ അതിബുദ്ധി തകർത്തത് അവനെ മാത്രമല്ല , എന്റെ കൂടെപ്പിറപ്പുകളായിരുന്നവരെയും കൂടെയായിരുന്നു. അവർ ഇപ്പോ എവിടെയായിരിക്കും ….
വയ്യ ഒന്നും ചിന്തിക്കുവാൻ , തളർന്നു , ഇന്ന് വരെ ഓടിയതും അധ്വാനിച്ചതും ഒകെ ഒരു നിമിഷത്തിൽ ഞാൻ തകർത്തില്ലേ …

Download Our Android App | iOS App

“കുറ്റബോധത്തിന്റെ ആഴക്കടലിൽ നിന്നും എനിക്ക് ഇനി ഒരു മോചനമുണ്ടാകില്ല….
എന്നെ മുക്കുവ്വാൻ തക്ക ശക്തി എന്റെ ഉള്ളിലെ തിരമാലകൾക്കുണ്ട് …”
ചെയ്ത തെറ്റുകൾ പൊറുക്കേണമേ എന്ന് പ്രാർത്ഥിക്കുവാൻ ഉള്ള യോഗ്യത പോലും എനിക്കില്ല എന്നറിയാം. എങ്കിലും അതിനു പ്രായശ്ചിത്തമായി എന്റെ ഉള്ളിലെ ഈ ആർത്തിരമ്പുന്ന കടൽത്തീരമാലകളിലേക് ഞാൻ എന്നെ തന്നെ ഏല്പിച്ചു കൊടുക്കുന്നു . അതിനെ അതിജീവിക്കാൻ ഉള്ള ശക്തി എന്നിൽ നിന്നും പൊയ്‌പോയി… ജീവിക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല അതിനുവേണ്ടി മാത്രമാണല്ലോ ഇത്രയും ചെയ്തതും…
ഇനി മുൻപിൽ മറ്റൊരു വഴിയുമില്ല…
പോകുകയാണ് ഞാൻ ഈ തിരമാലകളുടെ ആഴങ്ങളിലേക് … ഒരു മുഴം കയറിലേറി… ഇനിയുള്ള ഏക ആശ്രയം അത് മാത്രമേ ഉള്ളു ..

ജീവിച്ചിരുന്നാലും കാലം എനിക്ക് മാപ്പു തരില്ല …ഈ മുറിവിനെ കാലം മായികുകയുമില്ല …..ഇനി എന്റെ പേര് ചരിത്രത്തിൽ കുറിക്കപെടും “ചതിയനായ യൂദാ ” …
വരും കാലങ്ങളിലെ തലമുറകൾക് ഞാൻ ഒരു പാഠമായിരിക്കട്ടെ ….

വിട പറയുകയാണ് ഞാൻ ഈ ഭൂമിയോട് , മൂന്നര വർഷത്തെ ഓർമ്മകൾ ബാക്കിയാക്കി ഇനി ഒരിക്കലും ഉണരാത്ത നിദ്രയിലേക്ക്..

ആശിഷ് ജോസഫ്

-ADVERTISEMENT-

You might also like