ലേഖനം: ആലയത്തിന്റെ മഹത്വം | ബ്ലെസ്സൺ ജോൺ

കൂടിവരവുകൾ സാധ്യമല്ലാതായി തീർന്ന ഈ സമയങ്ങൾ ഒരു പക്ഷെ പ്രവാസ കാലത്തിന്റെ  ഭാഗമായിരിക്കാം , ആലയത്തിൽ ശിശ്രൂഷകൾ നടക്കുന്നില്ല ശൂന്യമായി കിടക്കുന്നു.നിങ്ങൾ പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു എന്ന് പറയുമ്പോൾ, ആലയത്തോടു ആണ് നമ്മെ ഉപമിപ്പിച്ചിരിക്കുന്നതു. അതിനർത്ഥം ആലയം അർത്ഥശൂന്യം എന്നല്ല.കൈപണിയായതിൽ ദൈവം
വസിക്കുന്നില്ല ,എന്നാൽ വിശുദ്ധിയുള്ളയിടത്തു
ദൈവ മഹത്വം ഇറങ്ങുന്നു.

ദൈവം മുള്പടര്പ്പില് നിന്നുകൊണ്ട് മോശയോട് പറഞ്ഞു.
നീ നിൽക്കുന്ന സ്ഥലം വിശുദ്ധമാകുന്നു.
നിന്റെ കാലിലെ ചെരുപ്പ് അഴിച്ചു മാറ്റുക .ദൈവ സാന്നിധ്യം ഇറങ്ങിയ ഒരു അവസരമാണിത് .സ്ഥലം മുൻപ് ആരും ശുദ്ധികരിച്ചിട്ടില്ല , മോശയുടെ ജീവിതവും ദൈവസന്നിധിയിൽ  നിൽക്കത്തക്കവണ്ണം വിശുദ്ധികരണം ഉള്ളതും ആയിരുന്നില്ല . എന്നാൽ ദൈവം പറയുന്നു നീ നിൽക്കുന്ന സ്ഥലം വിശുദ്ധമാകുന്നു.എപ്രകാരം വിശുദ്ധമായി എന്ന് നാം നോക്കുമ്പോഴാണ് ആലയത്തിന്റെ മഹത്വം നാം അറിയുന്നത് . ദൈവ സാന്നിധ്യം ആണ് മോശ നിന്നിരുന്ന സ്ഥലം വിശുദ്ധമാക്കിയത് .

അപ്പോൾ ദൈവ ആലയം വിശുദ്ധിയുടെ പ്രതീകമാണ് .
ആലയത്തെ അതിനു യോഗ്യമാക്കുന്നതു എന്ത് എന്ന്  പരിശോധിക്കുമ്പോൾ

ദൈവഹിതം

ഒന്നാമതായി ദൈവഹിതം , അല്ലെങ്കിൽ ദൈവത്തിന്റെ ആലോചന അതിനു പിറകിൽ ഉണ്ടെന്നു കാണാം.
മോശയുടെ മുൻപിൽ മുള്പടര്പ്പില് ദൈവം പ്രത്യക്ഷമായതു ദൈവഹിതമായിരുന്നു അവിടെ വിശുദ്ധ സ്ഥലമായി തീർന്നു.
സീനായ് പർവ്വതത്തിൽ ജനത്തിന്
മുൻപിൽ ദൈവം പ്രത്യക്ഷമായതു
ദൈവഹിതമായിരുന്നു
മാനുഷീക ഇടപെടൽ അവിടെ
ഇല്ല. ദൈവത്തിന്റെ ആലോചന
അല്ലെങ്കിൽ ദൈവത്തിന്റെ ഹിതം
ആലയത്തെ വിശുദ്ധികരിച്ചിരിക്കുന്നു

ദൈവ വചനം

രണ്ടാമതായി ദൈവവചനം  ആലയത്തിനു മൂലകല്ലായിരിക്കുന്നു. ദൈവ വചനം അടിസ്ഥാനമായി ആലയം നിർമ്മിക്കപ്പെട്ടിരിക്കുന്നു.
ദാവീദ് ആണ് ദൈവ ആലയത്തിനു ആഗ്രഹിച്ചതെങ്കിലും,ദൈവത്തിന്റെ  അരുളപ്പാടിനാൽ ആലയം പണിതത് ശലോമോൻ ആയിരുന്നു അത് ദൈവ വചനപ്രകാരം ജ്ഞാനത്തിൽ പണിതിരിക്കുന്നു.അവിടെ ദൈവത്തിന്റെ മഹത്വം ഇറങ്ങി എന്ന് കാണുവാൻ കഴിയും .

പരിശുദ്ധാത്മാവ്
മൂന്നാമതായി പരിശുദ്ധാത്മാവിന്റെ നേതൃത്വം ആലയത്തിനുണ്ട് ,
പെന്തെകോസ്തു നാളിൽ അവർ കൂടിയിരുന്നപ്പോൾ ദൈവത്തിന്റെ പരിശുദ്ധാത്മാവ് അവരിൽ വ്യാപാരിച്ചു
അതിനു ശേഷം ആ കൂട്ടം സഭയായി തീർന്നു എങ്കിൽ പരിശുദ്ധാത്മാവിന്റെ നേതൃത്വം സഭയ്ക്ക് കാരണമായി തീർന്നു എന്ന് മനസ്സിലാക്കാം. കൂടാതെ കൂട്ടത്തിന്റെ  ആത്മീയ ശക്തി പ്രതിഫലിച്ചു എന്നുള്ളതിനാലും ആലയത്തിന്റെ മഹത്വം നാം കാണുന്നു.

കൈപണിയായതിൽ ദൈവം വസിക്കുമോ , കൈപണിയായതിൽ ദൈവം വസിക്കുന്നില്ല, എന്നാൽ
ദൈവഹിതത്താലും, ദൈവീക  ജ്ഞാനത്താലും , ദൈവീക കാഴ്ചപ്പാടിലും ഒരുക്കപ്പെടുന്ന ആലയം മനുഷ്യനെ സംബന്ധിച്ചിടത്തോളം തന്റെ ഒരുക്കമാകുന്നു.ആലയത്തിന്റേതായ പ്രതിഫലനം ആകുന്നു നാം ഓരോരുത്തരിലും വ്യാപരിക്കേണ്ടത്.
നാം ഒരുങ്ങേണ്ടവരും ദൈവം ഒരുക്കേണ്ടവനും എന്ന നിലയിൽ ആലയത്തിനു അതിന്റേതായ മഹത്വം നൽകിയിരിക്കുന്നു.

തകർന്നു കിടന്ന ആലയം പണിയുവാൻ ദൈവം ആണ് രാജാക്കന്മാരെ ഉണർത്തിയത് .
ആലയത്തിന്റെ മഹത്വം തിരികെ കൊണ്ടുവരുവാൻ , ദൈവജനം ഉണർന്നു പ്രാര്ഥിക്കേണ്ടിയിരിക്കുന്നു
യെരുശലേമിന്റെ മതിലുകൾ  ഇടിഞ്ഞും  തകർന്നും കിടക്കുന്നു എന്നറിഞ്ഞപ്പോൾ നെഹെമ്യാവ  ദുഖിച്ചു ദൈവ സന്നിധിയിൽ ഉപവസിച്ചു പ്രാർത്ഥിച്ചു .ദൈവം രാജാവിന്റെ മനസ്സിനെ അവനു അനുകൂലമാക്കി.
ആലയത്തിന്റെ പ്രഭ ദൈവസാനിധ്യം ആണ് ,അത്
മങ്ങിപോകുന്നത് ഓരോ വിശ്വാസിയുടെയും ക്ഷീണമായി തീരും
നെഹെമ്യായാവിനെ പോലെ ഒരു  ആത്മഭാരം നമ്മെ ഭരിക്കേണ്ടിയിരിക്കുന്നു.
ആലയത്തിന്റെ പ്രഭ  നഷ്ടമാകുന്നുവെങ്കിൽ
അത് നമ്മുടെ നഷ്ടമാകുന്നു.
ഉണരാം , ഉപവസിക്കാം
ദൈവം പ്രവർത്തിക്കട്ടെ

ബ്ലെസ്സൺ ജോൺ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.