കാലികം: ഓൺലൈൻ പ്രസംഗം: ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിൽ പിന്നെ മുൻപെന്നത്തേക്കാളും ഉപരിയായി സമൂഹ മാധ്യമങ്ങളിൽ കൂടെയുള്ള പ്രസംഗങ്ങൾ കൂടിയിട്ടുണ്ട്. അതിനെപ്പറ്റി പല ചർച്ചകളും വിമർശനങ്ങളും ഒക്കെ നമ്മൾ കേൾക്കാറും പറയാറുമുണ്ട്.

post watermark60x60

എന്തിലും നല്ലത് കാണാൻ താല്പര്യപ്പെടാം.കണ്വൻഷനുകളിലും, ബൈബിൾ ക്ലാസ്സുകളും, ഉപവാസ പ്രാർത്ഥനകളും,കോട്ടജ് മീറ്റിങ്ങും ഒക്കെ പ്രസംഗം കേൾക്കാൻ സഹായിക്കുമായിരുന്നു. എന്നാൽ ഇപ്പോളത്തെ സാഹചര്യത്തിൽ അതിനു കുറവുണ്ടായിരിക്കുകയാണല്ലോ.

പ്രത്യേകാൽ പ്രായഭേദമെന്യേ, പദവി, സ്ഥാന,സാമ്പത്തിക, പാസ്റ്റർ വിശ്വാസി വ്യത്യാസങ്ങൾ ഒന്നും തന്നെയില്ലാതെ എല്ലാവരും സമൂഹ മാദ്ധ്യമങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നത് കൊണ്ട് ആ സാധ്യത ഉപയോഗിച്ച് ദൈവവചനങ്ങൾ പങ്ക് വെക്കുന്നതിൽ തെറ്റില്ല. വചനം കേൾക്കാൻ താല്പര്യമുള്ള, സമൂഹ മാദ്ധ്യമ അക്കൗണ്ട് ഉള്ളപ്പോൾ തന്നെ സജീവമല്ലാത്ത അനേകർ ഉണ്ട്. അവരൊക്കെ ഓരോ പ്രസംഗങ്ങളും മുഴുവൻ ശ്രദ്ധ വെച്ചു കേൾക്കുന്നുണ്ട്. …

Download Our Android App | iOS App

പലർക്കും വീടിന്റെ അകത്തു മൊബൈൽ ഫോണിൽ കൂടി ഹെഡ്സെറ്റ് വെച്ചു കേൾക്കാൻ കഴിയും..

എതിർപ്പുള്ള ഭവനങ്ങളിൽ ഒക്കെ ഈ ചെല്ലുന്ന മെസ്സേജുകൾ മറ്റുളളവർ കാണാതെ കേൾക്കാൻ കഴിയും എന്നൊരു സാധ്യത ഉണ്ട്.

നമ്മൾ കാണുന്നില്ല എന്നത് ഒരു പോരായ്മ ആയി കരുതേണ്ട. പല കാര്യങ്ങളിൽ ഇടപെടുന്നവർ ഒരു സന്തോഷത്തിന് വേണ്ടി ഒന്നു വീഡിയോ നോക്കി ലൈക്ക്, കമന്റ് ഇട്ട് പോകാറുണ്ട്. അത് സ്വാഭാവികം മാത്രമാണ്.

അപ്പോൾ തന്നെ ഇതൊരു പൊതു ഇടം ആണെന്നും പല തട്ടിൽ പെട്ട ആളുകൾ കാണുന്നതാണെന്നും ഉള്ള ബോദ്ധ്യം പ്രസംഗകർക്ക് നന്നായി ഉണ്ടായിരിക്കണം.

തർക്ക വിഷയങ്ങൾ പൊതുവിൽ വലിച്ചിഴക്കാതെ അതിനുള്ള അവസരം ലഭ്യമാകുമ്പോൾ സഭയിലോ, പ്രത്യേക യോഗങ്ങളിലോ മാത്രം ഉന്നയിക്കുക.

മറ്റ് വിശ്വാസങ്ങളെ ഹനിച്ചും, ഇകഴ്ത്തിയും സംസാരിക്കാതിരിക്കുക.

അകത്തെ വിഷയങ്ങളോടുള്ള എതിർപ്പ്, പൊതുവിൽ വിമർശന വിധേയമാക്കാതിരിക്കുക.

സമയ ദൈർഘ്യം കുറച്ചാൽ ആളുകൾ മുഴുവൻ കേൾക്കാൻ ഒന്നു കൂടെ തയ്യാറാകും.

ധൈര്യപ്പെടുത്തുകയും, ചിന്തിപ്പിക്കുകയും, ആശ്വസിപ്പിക്കുകയും ചെയ്യുന്ന ദൈവവചന സന്ദേശങ്ങൾ നൽകാൻ ശ്രമിക്കുക.

ഇത് പലരിലേക്കും പങ്ക് വെയ്ക്കപ്പെടുന്നതാണെന്നും, ഡൌൺലോഡ് ചെയ്യുമെന്നും, എഡിറ്റിംഗ് നടത്താൻ സാധ്യമെന്നും ഓർക്കണം..

നല്ല സന്ദേശങ്ങൾ ആളുകൾ ഹൃദയം തുറന്നു സ്വീകരിക്കും.
സാദ്ധ്യതകൾ കഴിവുള്ളിടത്തോളം പരമാവധി ഉപയോഗിക്കുക. ദൈവനാമം മഹത്വത്തിന് കാരണമായി തീരട്ടെ.

ജസ്റ്റിൻ ജോർജ് കായംകുളം

-ADVERTISEMENT-

You might also like