കവിത: വൈരിയിൻ മുൻപിൽ | രാജൻ പെണ്ണുക്കര

ശത്രുവിൻ കെട്ടുകൾ
പൊട്ടിച്ചവർ ഇന്നു
അദൃശ്യമാം വൈരിയിൻ
ഭയത്തിലായി…

post watermark60x60

ഇന്നവർ ഭയക്കുന്നു
വൈരിയിൻ കെട്ടിനെ
സ്വജീവൻ പോകുമോ
എന്ന ശങ്കയിൽ..

വ്യാജമാം ദൂതിനാൽ
കൊഴുകൊഴുപ്പിച്ചവർ
മുന്നമേ അറിഞ്ഞില്ലി
ഗതികൾ

Download Our Android App | iOS App

കീശ നിറച്ചവർ
ഓടി നടന്നതോ
കുഞ്ഞാടിൻ വേഷം
അണിഞ്ഞതുപോൽ..

ദൈവത്തിൻ നാമം
വൃഥാ എടുത്തു ചിലർ
ഈ നശ്വരമാം ലോക
നേട്ടങ്ങൾക്കായി..

കാറ്റു വിതച്ചവർ
കൊടുംകാറ്റ് കൊയ്തിടും
നാം വിതച്ചതു തന്നേ
കൊയ്യുന്നു പലരും ഇന്ന്…..

ദൃശ്യമാം അരിയോട്
എതിർത്തു നിന്നതതോ
തൻ കരബലം എന്നു
നിനച്ചു താനും…….

ദൈവത്തിൻ കോപമാം
അദൃശ്യമാം വൈരിയെ
നന്നായി അറിയുന്നു
ഇന്നു പലരും…..

ഇന്നവർ കേഴുന്നു
ദൈവ സന്നിധെ
എൻ അപരാധങ്ങളൊന്നു
പൊറുത്തീടണെ….

വില്ലനാം നീ
അവർ മുൻപിൽ വന്നതോ
അദൃശ്യമാം വൈരി
എന്നപോലെ…

എൻ വാളിൻ
ബലമിതു പോരാ
നിന്നോടൊന്ന്
എതിർത്തിടുവാൻ…

ദൈവത്തിൻ കൃപ അതു
ഒന്നുമാത്രമേ ശരണം
എൻ ജീവ രക്ഷക്കായി
ഇന്നുലകിൽ…..

നിൻ തിരു നിണത്താൽ
പൊതിഞ്ഞിടണെ എന്നും
സംഹാര ദൂതൻ
പോകുവോളം…

നീ തരും പാഠങ്ങൾ
പഠിച്ചിടുന്നു ഞാനും
ഒരു നല്ല മനുഷ്യനായി
തീർന്നിടുവാൻ…

(രാജൻ പെണ്ണുക്കര)
വസായ് റോഡ്

-ADVERTISEMENT-

You might also like